കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2017 ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്

...സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു (ക്വാണ്ടം മെക്കാനിക്സാണ് അടുത്തത്)

...ഒരു ആധാരവ്യൂഹം മറ്റൊന്നിനെ അപേക്ഷിച്ച് സമവേഗത്തിൽ(ത്വരണമില്ലാതെ) ചലിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അവ രണ്ടും ജഡത്വ ആധാരവ്യൂഹങ്ങളാണ്.

...ആദ്യകാലത്ത് പ്രകാശത്തിന്റെ വേഗം അനന്തമാണ് എന്നായിരുന്നു ധാരണ. ഒലെ റോമർ എന്ന ഡാനിഷ് ജ്യോതിശാസ്ത്രജ്ഞൻ ഇത് തെറ്റാണെന്ന് തെളിയിച്ചു

...ഗ്രീസിലെ‍‍ ആദ്യ നക്ഷത്ര കാറ്റലോഗ് തയ്യാറാക്കിയത് അരിസ്റ്റിലസ് ആണ്