കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2017 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തന്റെ ഗുരുവായ ടൈക്കോ ബ്രാഹെ അനേകവർഷങ്ങളായി നടത്തിയ നിരീക്ഷണങ്ങളെ വിശദമായി പരിശോധിച്ചാണ്‌ ജോഹനാസ് കെപ്ലർ ഗ്രഹചലനനിയമങ്ങൾ രൂപപ്പെടുത്തിയത്.

ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലമാണ് സൂര്യൻ ആറ് മാസം വടക്കോട്ടും തുടർന്ന് ആറ് മാസം തെക്കോട്ടും നീങ്ങി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നത്

ആധുനിക ഭൗതികശാസ്ത്രത്തിലെ ഗുരുത്വാകർഷണത്തിന്റെ വിശദീകരണമാണ് സാമാന്യ ആപേക്ഷികതാസിദ്ധാന്തം നൽകുന്നത്

ഉപഗ്രഹമുണ്ടെന്ന് കണ്ടെത്തപ്പെട്ട ആദ്യത്തെ ഛിന്നഗ്രഹം 243 ഐഡ ആണ്.

പത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാൻ-1 എന്ന ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലച്ചു.