കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2015 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ചുവപ്പ് ഭീമൻ നക്ഷത്രത്തിൽ ഹീലിയത്തിന്റെ എരിയൽ തുടങ്ങുന്ന ഘട്ടത്തിനാണു ഹീലിയം ഫ്ലാഷ് (Helium Flash)എന്നു പറയുന്നത്.

...നക്ഷത്രങ്ങളുടെ സ്പെക്ട്രം പരിശോധിച്ച് നക്ഷത്രത്തിന്റെ ആന്തരികഭാഗങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ആണ് അസ്ട്രോ സീസ്മോളജി.

...ഭൂമിയിൽ ജനിക്കാത്തതും ഭൂമിക്കുവെളിയിൽ നിന്നും വന്നതുമായ ജീവശകലങ്ങളെയാണ് അന്യഗ്രഹജീവൻ.

...ഗ്രഹങ്ങളുടെ സൂര്യനു ചുറ്റുമുള്ള വിന്യാസം കൃത്യമായി പ്രതിപാദിക്കുവാൻ കഴിയും എന്നു ഒരു കാലത്ത് കരുതപ്പെട്ട ഗണിത സൂത്രവാക്യം ആണ് ടൈറ്റസ്-ബോഡെ നിയമം.

...സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഗ്രഹങ്ങളിൽ ഭൂമിയുമായി ഏറ്റവും രൂപസാദൃശ്യമുള്ള ഒരു ഗ്രഹമാണ് കെപ്ലർ-452ബി

...വ്യാഴ ഗ്രഹം കുറച്ചു കൂടെ പിണ്ഡം ഉണ്ടാവുമായിരുന്നെങ്കിൽ ഒരു തവിട്ടുകുള്ളൻ ആവുമായിരുന്നു.