ഉള്ളടക്കത്തിലേക്ക് പോവുക

കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2022 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1971 ഓഗസ്റ്റ് 4:അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശവാഹനത്തിൽനിന്ന് ചന്ദ്രഭ്രമണപദത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.
1990 ഓഗസ്റ്റ് 10:മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനം ശുക്രനിലെത്തുന്നു
2003 ഓഗസ്റ്റ് 10:റഷ്യൻ ബഹിരാകാശഗവേഷകനായ യുറി ഇവാനോവിച്ച് മലെൻചെൻകോ ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി
1960 ഓഗസ്റ്റ് 12:ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ I വിക്ഷേപിച്ചു
1877 ഓഗസ്റ്റ് 18:അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
1975 ഓഗസ്റ്റ് 20:നാസ വൈകിംഗ് 1 വിക്ഷേപിച്ചു.‍
1977 ഓഗസ്റ്റ് 20:അമേരിക്ക വോയേജർ 2 വിക്ഷേപിച്ചു.
1989 ഓഗസ്റ്റ് 22:നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.
1609 ഓഗസ്റ്റ് 25:ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെ നിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു
1981 ഓഗസ്റ്റ് 25:വോയേജർ 2 ബഹിരാകാശവാഹനം ശനിയുടെ സമീപത്തെത്തുന്നു.
2012 ഓഗസ്റ്റ് 25:വോയേജർ 1 സൗരയൂഥം കടക്കുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായി.
1962 ഓഗസ്റ്റ് 27:മാരിനർ 2 ശുക്രനിലേക്ക് വിക്ഷേപിക്കുന്നു
2003 ഓഗസ്റ്റ് 27:ഏതാണ്ട് 60,000 വർഷങ്ങൾക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത്, അതായത് ഉദ്ദേശം 3,646,416 മൈൽ (55,758,006 കി. മീ.) അകലെ എത്തുന്നു