കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2015 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2003 ഫെബ്രുവരി 1 നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽ‌പനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.
1989 ഫെബ്രുവരി 14 ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്. സംവിധാനത്തിനു വേണ്ട ആദ്യത്തെ 24 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി.
1600 ഫെബ്രുവരി 17 തത്ത്വചിന്തകൻ ജിയോർഡാനോ ബ്രൂണോയെ മതവിശ്വാസത്തിനെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് റോമിൽ വച്ച് ജീവനോടെ ചുട്ടു കൊന്നു.
1959 ഫെബ്രുവരി 17 മേഘപാളികളുടെ വിതരണം അളക്കുന്നതിനായി ആദ്യ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാൻ‌ഗ്വാർഡ്-2 വിക്ഷേപണം നടത്തി.
1930 ഫെബ്രുവരി 18 ജനുവരിയിൽ ചിത്രീകരിച്ച ചില ഫോട്ടോഗ്രാഫുകൾ പഠിക്കുന്നതിനിടയിൽ, ക്ലൈഡ് ടോംബോ പ്ലൂട്ടോയെ കണ്ടെത്തി.
1997 ഫെബ്രുവരി 23 റഷ്യൻ ശൂന്യാകാശനിലയമായ മിറിൽ ഒരു വൻ തീപിടുത്തം സംഭവിച്ചു.