കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2014 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1969 മാർച്ച് 3: നാസ അപ്പോളോ 9 വിക്ഷേപിക്കുന്നു.
1275 മാർച്ച് 4: ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കുന്നു.
1618 മാർച്ച് 8: ജോഹന്നാസ് കെപ്ലർ ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു.
1977 മാർച്ച് 10: ശാസ്ത്രജ്ഞർ യുറാനസിന്റെ വലയങ്ങൾ കണ്ടെത്തി
1965 മാർച്ച് 18: ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
1916 മാർച്ച് 20: ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷികത സിദ്ധാന്തം പ്രസിദ്ധീകരിച്ചു.
1964 മാർച്ച് 20: യുറോപ്യൻ സ്പേസ് ഏജൻസിയുടെ മുൻ രൂപമായിരുന്ന യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായി
1995 മാർച്ച് 22: 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
1997 മാർച്ച് 22: ഹെയിൽ-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി
2001 മാർച്ച് 23: റഷ്യൻ ശൂന്യാകാശകേന്ദ്രമായിരുന്ന മിർ നശിപ്പിച്ചു.
1655 മാർച്ച് 25: ക്രിസ്റ്റ്യൻ ഹൈജൻസ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ‍ കണ്ടെത്തി.
1968 മാർച്ച് 27: യൂറി ഗഗാറിൻ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
1807 മാർച്ച് 29: വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
1974 മാർച്ച് 29: നാസയുടെ മറൈനെർ 10, ബുധനിലെത്തുന്ന ആദ്യ ശൂന്യാകാശപേടകമായി
ബി.സി.240 മാർച്ച് 30: ഹാലിയുടെ വാൽനക്ഷത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടതിൽ ആദ്യത്തെ സൗരപ്രദക്ഷിണം
1966 മാർച്ച് 31: ആദ്യമായി ചന്ദ്രനെ വലം വച്ച ശൂന്യാഹാശവാഹനമായ ലൂണാ 10 സോവ്യറ്റ് യൂണിയൻ വിക്ഷേപിച്ചു.