കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2022 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൗരയൂഥത്തിന്റെ രൂപീകരണവും പരിണാമവും[തിരുത്തുക]

ഒരു ഭീമാകാരമായ തന്മാത്രാ മേഘത്തിന്റെ ഒരു ചെറിയ ഭാഗത്തിന് ഏകദേശം 450 കോടി വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഗുരുത്വാകർഷണ തകർച്ചയിൽ നിന്നാണ് സൗരയൂഥം രൂപം കൊണ്ടത് . [1] തകർന്ന പിണ്ഡത്തിന്റെ ഭൂരിഭാഗവും മധ്യഭാഗത്ത് ശേഖരിക്കപ്പെടുകയും അതിൽ നിന്ന് സൂര്യൻ ഉണ്ടായി വരികയും ചെയ്തു. പ്രോട്ടോപ്ലാനറ്ററി ഡിസ്കിൽ ബാക്കി വന്ന പദാർത്ഥങ്ങളിൽ നിന്നാണ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും മറ്റ് ചെറിയ സൗരയൂഥ വസ്തുക്കളും രൂപം കൊണ്ടത്.

മുഴുവൻ കാണുക