കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2014 ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൃത്രിമോപഗ്രഹം[തിരുത്തുക]

ജി.പി.എസ് ഉപഗ്രഹങ്ങളുടെ മീഡിയം എർത്ത് ഭ്രമണപഥങ്ങൾ ചിത്രകാരന്റെ ഭാവനയിൽ

ഒരു ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ എത്തിക്കപ്പെടുന്ന ഏതൊരു മനുഷ്യ നിർമ്മിത വസ്തുവിനേയും കൃത്രിമോപഗ്രഹം എന്നു വിളിക്കുന്നു. ഉപഗ്രഹ സദൃശമായ ഇവ ആ ഗ്രഹത്തെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും. ഉപഗ്രഹങ്ങൾ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവും. ചന്ദ്രൻ ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാൽ ഇൻസാറ്റ് പോലെയുള്ളവ മനുഷ്യനിർമ്മിതമായ ഉപഗ്രഹങ്ങളാണ്. മനുഷ്യ നിർമ്മിതമായ ഉപഗ്രഹങ്ങളെ പൊതുവേ കൃത്രിമോപഗ്രഹങ്ങൾ എന്നു വിളിക്കുന്നു.

മുഴുവൻ കാണുക