കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്/2011 ഏപ്രിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമിനോ ആസിഡുകളാൽ നിർമ്മിതമായ കാർബണീക സംയുക്തങ്ങളാണ് മാംസ്യങ്ങൾ അഥവാ പ്രോട്ടീനുകൾ. നിരയായുള്ള അമിനോ അമ്ലങ്ങളിൽ അടുത്തടുത്ത അമിനോ അമ്ലം തന്തുക്കളുടെ കാർബോക്സിൽ ഗ്രൂപ്പിനെയും അമിനോ ഗ്രൂപ്പിനെയും പെപ്റ്റൈഡ് ബന്ധങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന. പോളിസാക്കറൈഡുകൾ ന്യൂക്ലിക്ക് ആസിഡുകൾ പോലെയുള്ള ബൃഹതൻമാത്രകളെ പോലെ തന്നെ ജീവനുള്ള വസ്തുക്കളുടെ പ്രധാനപ്പെട്ട ഘടകമാണ് മാംസ്യങ്ങൾ, എല്ലാ കോശ പ്രവർത്തങ്ങളിലും മാംസ്യങ്ങൾ ആവശ്യമാണ്. പല മാംസ്യങ്ങളും എൻസൈമുകളാണ്, ഇത്തരം മാംസ്യങ്ങൾ ജൈവരാസ പ്രവർത്തനങ്ങളിൽ]] ഉൽപ്രേരകങ്ങളായി വർത്തിക്കുന്നതിനാൽ ഇവ ജൈവപ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടുനാവാത്ത ഘടകകങ്ങളാണ്. മാംസ്യങ്ങൾക്ക് ഘടനാപരമായതും യാന്ത്രികവുമായ ധർമ്മങ്ങളുണ്ട്. ജന്തുക്കളുടെ ഭക്ഷണത്തിൽ മാംസ്യം‍ ഒരു അവശ്യ ഘടകമാണ്, കാരണം ജന്തുക്കൾക്ക് അവയ്ക്കാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും സ്വന്തമായി നിർമ്മിക്കാ‍ൻ കഴിയില്ല അവ മാംസ്യങ്ങളെ ദഹിപ്പിച്ച് അവയിൽ നിന്ന് ആവശ്യയമായ അമിനോ അമ്ലങ്ങൾ വേർതിരിക്കുകയാണ് ചെയ്യുന്നത്.