കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്/2010 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘതരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ്‌ ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ് , മീഥേൻ തുടങ്ങിയ ഇത്തരം വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു.