കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്/2010 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് അഥീറോസ്ക്ളിറോസിസ്. പശ അഥവാ കൊഴുപ്പ് എന്ന് അർഥം വരുന്ന 'അഥീറോ', കാഠിന്യം എന്ന് അർഥം വരുന്ന 'സ്ക്ളീറോ' എന്നീ രണ്ട് ഗ്രീക് പദങ്ങളിൽ നിന്നാണ് അഥീറോസ്ക്ളീറോസിസ് എന്ന പദം നിഷ്പന്നമായിട്ടുള്ളത്.അഥീറോസ്ക്ളീറോസിസിൽ രക്തധമനികളുടെ ആന്തരിക ഭിത്തിയിൽ കൊളസ്റ്റിറോൾ, ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയ കൊഴുപ്പു പദാർഥങ്ങളും കോശാവശിഷ്ടങ്ങളും കാൽസിയവും പ്ലേറ്റ്ലറ്റുകളും,ഫൈബ്രിനും അടിഞ്ഞുകൂടി ഒരു പ്ലാക്ക് രൂപീകരിക്കുന്നു. ഈ പ്ലാക്ക്, ധമനിയിലൂടെയുള്ള രക്തപ്രവാഹത്തിനു ഭാഗികമായോ പൂർണമായോ തടസ്സം സൃഷ്ടിക്കുന്നു. കൂടാതെ ഈ പ്ലാക്കിലേക്ക് രക്തം പ്രവഹിക്കുവാനും പ്ലാക്കിന്റെ പ്രതലത്തിൽ രക്തക്കട്ടകൾ ഉണ്ടാകുവാനും ഉള്ള സാധ്യതയും ഉണ്ട്.അഥീറോസ്ക്ളിറോസിസ് എന്ന രോഗത്തിനു യുക്തമായ പ്രതിവിധി ഇല്ലെങ്കിലും ധമനിയിലെ രക്തപ്രവാഹം കൂട്ടുകയോ അവയവങ്ങളുടെ ഓക്സിജൻ ചോദന കുറയ്ക്കുകയോ ചെയ്യുക വഴി രോഗലക്ഷണങ്ങൾ കുറയ്ക്കുന്ന ഔഷധങ്ങൾ (നൈട്രോഗ്ളിസറിൻ, ബീറ്റാ ബ്ലോക്കറുകൾ) ഇന്ന് ലഭ്യമാണ്.

കൂടുതൽ വായിക്കുക...