കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ/2010 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഷ്യാകപ്പ്

ടീം ആകെ
ടൂർണ്ണമെന്റുകൾ
ജേതാക്കൾ രണ്ടാം സ്ഥാനം
 ഇന്ത്യ 9 5 3
 ശ്രീലങ്ക 10 4 6
 പാകിസ്താൻ 9 1 1
 ബംഗ്ലാദേശ് 9 0 0
 United Arab Emirates 2 0 0
 ഹോങ്കോങ്ങ് 2 0 0

ഒരു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റാണ്‌ ഏഷ്യാകപ്പ്. ഏഷ്യൻ രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കുന്നതിനു വേണ്ടി 1983-ൽ ഏഷ്യൻ ക്രിക്കറ്റ് സമിതിയാണ്‌ ഏഷ്യാകപ്പ് ആരംഭിച്ചത്. എല്ലാ രണ്ട് വർഷം കൂടുമ്പോഴും മത്സരങ്ങൾ സംഘടിപ്പിക്കണം എന്ന ഉദ്ദേശമായിരുന്നു ഏഷ്യാകപ്പ് ആരംഭിച്ചപ്പോൾ. അദ്യത്തെ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത് 1984-ൽ ഏഷ്യൻ ക്രിക്കറ്റ് സമിതിയുടെ ആസ്ഥാനമായ (1995 വരെ) ഐക്യ അറബ് മേഖലയിലെ ഷാർജയിൽ വെച്ചായിരുന്നു. ഏഷ്യാ കപ്പിൽ കളിയ്ക്കുന്ന എല്ലാ മത്സരങ്ങൾക്കും അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ഔദ്യോഗിക ഏകദിന പരിഗണന കൊടുത്തു. ഏറ്റവും കൂടുതൽ തവണ ഏഷ്യാകപ്പ് ജേതാക്കളായിട്ടുള്ള രാജ്യം ഇന്ത്യയാണ്‌ (അഞ്ച് തവണ), പിറകിലായി ശ്രീലങ്കയും (നാല്‌ തവണ). 1986ൽ ഒഴികെ മറ്റെല്ലാത്തവണയും ഏഷ്യാകപ്പ് മത്സരങ്ങളിൽ ഇന്ത്യ പങ്കെടുത്തിട്ടുണ്ട് (ശ്രീലങ്കയുമായ ക്രിക്കറ്റ് ബന്ധത്തിൽ ഉരസിൽ വന്നതിനാൽ ഇന്ത്യ പിന്മാറുകയായിരുന്നു). ഇന്ത്യാ-പാകിസ്താൻ രാഷ്ട്രീയ ബന്ധം മോശമായതിനെ തുടർന്ന് 1993ലെ ഏഷ്യാകപ്പ് ഉപേക്ഷിച്ചു. ഏഷ്യാ കപ്പിന്റെ പ്രാരംഭകാലം മുതൽ എല്ലാ കലാശക്കളികളിലും കളിച്ച ഏക ടീം ശ്രീലങ്കയാണ്‌. 2008 മുതൽ ടൂർണ്ണമെന്റ് ദ്വൈവാർഷികമായി നടത്താൻ ഏഷ്യൻ ക്രിക്കറ്റ് സമിതി തീരുമാനമെടുത്തിട്ടുണ്ട്.

...പത്തായം കൂടുതൽ വായിക്കുക...