കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ/2010 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രിക്കറ്റ് ബാറ്റിന്റെ മാറ്റങ്ങൾ കാണിക്കുന്ന ചിത്രം

ക്രിക്കറ്റ് എന്ന കളിക്ക് അറിയപ്പെടുന്ന ചരിത്രം പതിനാറാം നൂറ്റാണ്ട് മുതൽ ഇന്നു വരെയുണ്ട്. അന്താരാഷ്ട്രമത്സരങ്ങൾ ആരംഭിച്ചത് 1844-ൽ ആണെങ്കിലും ഔപചാരികമായ ഒരു തുടക്കം എന്നു പറയാവുന്നത് 1877-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ചപ്പോൾ മാത്രമാണ്‌. ക്രിക്കറ്റ് പിറവികൊണ്ടത് ഇംഗ്ലണ്ടിലാണെങ്കിലും ഇക്കാലങ്ങൾ കൊണ്ട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. കോമൺ വെൽത്ത് രാഷ്ട്രങ്ങളിലാണ്‌ ക്രിക്കറ്റിനു പ്രചാരം കൂടുതലുള്ളത്. എന്ന് എവിടെ ക്രിക്കറ്റ് ഉത്ഭവിച്ചു എന്നുള്ളതിനെ പറ്റി ആർക്കും വ്യക്തമായ ഒരു സൂചനയില്ല. ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റിനും സസെക്സിനും ഇടയിലുള്ള പുൽമേടുകളിലാവം ക്രിക്കറ്റ് ആദ്യമായി ഉടലെടുത്തത്. മധ്യകാലഘട്ടങ്ങളിൽ ഇവിടുത്തേ പുൽമേടുകളിൽ ബാലന്മാർ ആടുകളെ മേയിക്കാൻ വരുമായിരുന്നു. ഈ ബാലന്മാരായിരിക്കണം ആദ്യമായി ക്രിക്കറ്റ് കളിച്ചു തുടങ്ങിയതെന്നാണ്‌ പൊതുവേ വിശ്വസിച്ചിരിക്കുന്നത്. അതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ക്രിക്കറ്റ് മുതിർന്നവരും കളിച്ചുതുടങ്ങി. പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ്‌ മുതിർന്നവരുടെ ഇടയിൽ ക്രിക്കറ്റിനു പ്രചാരം കൂടുതലായത്.

ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൻസ് 1909ൽ സ്ഥാപിതമായപ്പോൾ ഇംഗ്ലണ്ടും, ഓസ്ട്രേലിയയും, ദക്ഷിണാഫ്രിക്കയും ആയിരുന്നു അംഗങ്ങൾ. ഇന്ത്യയും, വെസ്റ്റ് ഇൻഡീസും, ന്യൂസീലാന്റും രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൻസിൽ അംഗത്വം നേടിയ മറ്റു രാജ്യങ്ങളാണ് പാകിസ്താൻ പിന്നീടാണ് അംഗത്വം എടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം കൂടികയും അഫിലിയേറ്റ് ചെയ്ത രാജ്യങ്ങളിൽ നിന്നും പല രാജ്യങ്ങൾക്കും ടെസ്റ്റ് പദവി ലഭിച്ചു. ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവയാണ് ഏറ്റവും ഒടുവിൽ അംഗത്വം നേടിയ രാജ്യങ്ങൾ.

...പത്തായം കൂടുതൽ വായിക്കുക...