കവാടം:കമ്മ്യൂണിസം/തിരഞ്ഞെടുത്ത ലേഖനങ്ങൾ/1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ മാ‍ക്സ്

കാൾ മാക്സിന്റെയും ഏംഗൽസിന്റെയും

രചനകളിൽ നിന്നും ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രവും അതിനനുഗുണമായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളുമാണ് മാർക്സിസം എന്നറിയപ്പെടുന്നത്. മാർക്സിന്റെയും ഏംഗൽസിന്റെയും സംഭാവനകൾക്കുപുറമേ, ഒന്നാം തൊഴിലാളി ഇന്റർനാഷണൽ, ,കമ്യൂണിസ്റ് ലീഗ്, വിവിധ കമ്യൂണിസ്റ്റ് പാർട്ടികൾ, മറ്റ് മാർക്സിയൻ ചിന്തകൻമാർ ഒക്കെ ഈ ചിന്താശാഖയെ വികസിപ്പിച്ചിട്ടുണ്ട്. സോഷ്യലിസം എന്ന സാമൂഹ്യാവസ്ഥ കൈവരിക്കാനുള്ള പ്രവർത്തന പദ്ധതിയാണിത്. മുതലാളിത്ത വ്യവസ്ഥയിൽ പീഡനങ്ങളനുഭവിക്കുന്നത് തൊഴിലാളി വർഗ്ഗമാണെന്നതിനാൽ ഈ വിപ്ലവ പദ്ധതിക്ക് നേതൃത്വം നൽകുന്നത് അവരാണ്. ഈ കാഴ്ചപ്പാടിലാണ് മാർക്സിസം നിർവ്വചിക്കപ്പെട്ടതും