വിക്കിപീഡിയ:ഉള്ളടക്കം/ആളുകളും സ്വയവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
< വിക്കിപീഡിയ:ഉള്ളടക്കം(കവാടം:ഉള്ളടക്കം/ആളുകളും സ്വയവും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അനസ് മാള

കവി, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ഗാനരചയിതാവ്, ചിത്രകാരൻ

തൃശൂർ ജില്ലയിലെ മാള സ്വദേശി. കളത്തിപ്പറമ്പിൽ ഹംസയുടേയും വൈപ്പിപാടത്ത് ഐശാബിയുടേയും മകൻ. മാള സി.എം.എസ് സ്കൂൾ, സെന്റ്.ആന്റണീസ് സ്കൂൾ, പുല്ലൂറ്റ് കെ.കെ.ടി.എം. കോളേജ്, ചാലക്കുടി സ്കൂൾ ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ പഠനം. ഫോട്ടോഗ്രാഫി അഭ്യസിച്ചിട്ടുണ്ട്.

1993ൽ കോട്ടയം മാങ്ങാനത്ത് നടന്ന തെരഞ്ഞെടുത്ത യുവസാഹിത്യകാരൻ‌മാർക്കുള്ള പഞ്ചദിനക്യാമ്പിൽ പങ്കെടുത്തു. 2009ൽ എയിം ദുബൈയുടെ കവിതക്കുള്ള സമ്മാനം നേടി. 2011ൽ ദുബൈ തനിമ കലാസാംസ്കാരികവേദിയുടെ കവിതക്കുള്ള സമ്മാനം നേടി. ചുളിവീണ വാക്കുകൾ എന്ന പേരിൽ കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. 'മാധ്യമം' പത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദുബൈയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. കൂടാതെ, സ്വതന്ത്രപത്രപ്രവർ‌ത്തനത്തിൽ ശ്രദ്ധിക്കുന്നു. ഒപ്പം സാമൂഹ്യപ്രവർ‌ത്തനവും. അനസ് മീഡിയ എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ ഉണ്ട്.

ഭാര്യ: ഷഹന, മക്കൾ: വാസില, ഫാസിൽ, ഫയാസ്.