കവാടം:ഇസ്ലാം/തിരഞ്ഞെടുത്തവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2010 ഡിസംബർ[തിരുത്തുക]

Masjid khuba puram.JPG
ഇസ്‌ലാം മതവിശ്വാസപ്രകാരം, മനുഷ്യരാശിയുടെ മാർഗദർശനത്തിനായി അല്ലാഹു നിയോഗിച്ചു കൊണ്ടിരുന്ന പ്രവാചകശൃംഖലയിലെ അവസാനത്തെ പ്രവാചകനാണ്‌ മുഹമ്മദ് നബി.മുസ്‌ലിംകൾ മുഹമ്മദ് നബിയെ ആദം നബി,ഇബ്രാഹിം നബി,മൂസാ നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരത്തിൽ പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണി എന്ന് വിശ്വസിക്കുന്നു. മുഹമ്മദ് ഇബ്‌നു അബ്ദുല്ല (അറബി: محمد بن عبد الله) എന്നാണ്‌ പൂർണ്ണനാമം. പിതാവിന്റെ പേര്: അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ്, മാതാവിന്റെ പേര്: ആമിന ബിൻത് വഹബ്. മക്കയിലെ ഖുറൈശി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തിൽ ജനനം. 63-ാം വയസിൽ മദീനയിൽ വെച്ച് മരണം.
...നിലവറ കൂടുതൽ വായിക്കുക...

2011 ജനുവരി[തിരുത്തുക]

Thavaf4.jpg
ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുസ്ലിംങ്ങൾ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായാണ്‌ ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. കഅബ പണിത ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജറ (ഹാഗർ), അവരുടെ മകൻ ഇസ്മാഇൽ (ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ്‌ ഹജ്ജിലെ കർമ്മങ്ങൾ.
...നിലവറ കൂടുതൽ വായിക്കുക...