കഴുത്തുപിരിയൻകിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കഴുത്തു പിരിയൻ കിളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കഴുത്തുപിരിയൻകിളി
Jynx torquilla vlaskop cropped.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Picidae
ഉപകുടുംബം: Jynginae
ജനുസ്സ്: Jynx
വർഗ്ഗം: J. torquilla
ശാസ്ത്രീയ നാമം
Jynx torquilla
(Linnaeus, 1758)
Subspecies
See text
Jynx torquilla distr.png
കഴുത്തു പിരിയൻ കിളിയുടെ വിതരണ ഭൂപടം
     Summer      Resident      Winter

കഴുത്തുപിരിയൻകിളിക്ക്[2] [3][4][5] ആംഗലത്തിൽ Eurasian wryneck എന്നും Jynx torquilla എന്ന് ശാസ്ത്രീയ നാമം എന്നു മാണ്. ഇവയ്ക്ക് കഴുത്ത് 180 ഡിഗ്രി തിരിക്കാൻ പറ്റുന്നതു കൊണ്ടാണ് ഈ പേര് കിട്ടിയത്.

വിതരണം[തിരുത്തുക]

ഇവ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മിതശീതോഷ്ണ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്നു. തുറന്ന പ്രദേശങ്ങളിലും തോട്ടങ്ങളിലും മരങ്ങൾ ഉള്ളിടാത്തും കാണുന്നു.

രൂപവിവരണം[തിരുത്തുക]

ഈ പക്ഷിക്ക് 17 സെന്റീ മീറ്റർ നീളമുണ്ട് .[6] കൊക്ക്ഉകൾക്ക് നീളം കുറവാണ്. മുകൾവശം മങ്ങിയ തവിട്ടു നിറത്തിലുള്ള വരകളും കുത്തുകളും ഉണ്ട്. കറുത്തു തടിച്ച വരകളുമുണ്ട്. വണ്ണം കുറഞ്ഞ് നീളമുള്ള പക്ഷിയാണ്. .==തിറ്റ== ഇവയുടെ പ്രധാന ഭക്ഷണം നിലത്തൊ പൂതലിച്ച മരങ്ങളിൽ കാണുന്ന ഉറുമ്പുകളും മറ്റു പ്രാണികളുമാണ്.

പ്രജനനം[തിരുത്തുക]

.മെയ് മാസത്തിനും ജൂൺ മാസത്തിനും ഇടയ്ക്ക് വെളുത്ത 7മുതൽ 10 മുട്ടകളിടും. കൂട്ടിൽ ശല്യപ്പെടുത്തിയാൽ കഴുത്ത് പാമ്പിനെ പോലെ പിരിച്ച് ചീറ്റുന്ന ശബ്ദമുണ്ടാക്കുന്നു.

ഈ പക്ഷിയെ 1758ൽ ‘’ stema Naturae ‘’യുടെ 10-മത്തെ പതിപ്പിൽ Carl Linnaeus ആണ് വിവരിച്ചത്.

  • Jynx torquilla tschusii O. Kleinschmidt,1907

വിതരണം[തിരുത്തുക]

നോർവെയിൽ

വട്ടത്തിലുള്ള വാലിൽ മങ്ങിയചാര തവിട്ടു നിറത്തിൽ പട്ടയുണ്ട്. തവിട്ടു അടയാളങ്ങളുണ്ട്.കഴുത്തും തൊണ്ടയും മങ്ങിയ നിറം അതിൽ തവിട്ടു വരകളുണ്ട്. അടിവശം മങ്ങിയ വെള്ള നിറത്തിൽ നേറീയ തവിട്ടു വരകളുണ്ട്. കൊക്കിനു തവിട്ടു നിറം. കാലുകൾക്ക് മങ്ങിയ തവിട്ടു നിറം. ഒന്നും നാലും കാൽ വിരലുകൾ പുറകിലേക്കും രണ്ടും നാലും വിരലുകൾ മുമ്പിലേക്കുമാണ്..[6]

കഴുത്തു പിരിച്ച് നോക്കുന്നു.
Eurasian wrynecks use their necks in display

മരത്തിൽ ദ്വാരം ഉണ്ടാക്കിയല്ല, നാക്ക് നീട്ടിയാണ് ഇര പിടിക്കുന്നത്.[6]. സാധാരണ മരത്തിന്റെ ഉയരത്തിലുള്ള കൊമ്പിലാണ് ഇരിക്കുകയെങ്കിലും കുറ്റിക്കാടുകളിലും നിലത്തും ഇവയെ കാണാറുണ്ട്. നിലത്ത് ചാടിച്ചാടി നടന്നാണ് ഇര പിടിക്കുന്നത്.

പ്രജനനം[തിരുത്തുക]

മുട്ടകൾ

മരത്തിന്റെ പൊത്തുകളിലൊ ചുവരിന്റെ വിടവുകളിലൊ കരയിലൊ മാളങ്ങളിലൊ കൂട് ഉണ്ടാക്കുന്നു. [6]മറ്റു പകഷികളുടെ മുട്ടയും കുഞ്ഞുങ്ങളമ്യും പുറത്തേക്കിട്ട് ആ കൂട് സ്വന്തമാക്കുകയും ചെയ്യാറുണ്ട്..[7]കൂടുണ്ടാക്കുവാൻ വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ല.7 -10 മുട്ടകളിടും. മങ്ങിയവെള്ള നിറമുള്ള മുട്ടകൾ , ഭാഗികമായി അതാര്യമാണ്. പൂവനും പിടയും അടയിരിക്കും. 12 ദിവസം കൊണ്ട് മുട്ട വിരിയുന്നു. 20 ദിവസംകൊണ്ട് പറക്കാറാകുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Jynx torquilla". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. pp. 499–500. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  6. 6.0 6.1 6.2 6.3 Witherby, H. F. (ed.) (1943). Handbook of British Birds, Volume 2: Warblers to Owls. H. F. and G. Witherby Ltd. pp. 292–296. 
  7. Alerstam, Thomas; Högstedt, Göran (1981). "Evolution of hole-nesting in birds". Ornis Scandinavica 12 (3): 188–193. JSTOR 3676076. 
"https://ml.wikipedia.org/w/index.php?title=കഴുത്തുപിരിയൻകിളി&oldid=2608710" എന്ന താളിൽനിന്നു ശേഖരിച്ചത്