കഴുകൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kazhukan
സംവിധാനംഎ.ബി. രാജ്
നിർമ്മാണംഎ.ബി. രാജ്
രചനകെ. ബാലചന്ദർ
തിരക്കഥഎ.ബി. രാജ്
സംഭാഷണംഎ.ബി. രാജ്
അഭിനേതാക്കൾജയൻ
ശുഭ
സുകുമാരൻ
ബഹദൂർ
സംഗീതംഎം.കെ. അർജുനൻ
ഛായാഗ്രഹണംഎൻ. എ താര
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോകലാരഞ്ജിനി ഫിലിംസ്
വിതരണംകലാരഞ്ജിനി ഫിലിംസ്
റിലീസിങ് തീയതി
  • 30 നവംബർ 1979 (1979-11-30)
രാജ്യംഭാരതം
ഭാഷമലയാളം

എ.ബി. രാജ് കഥ, തിരക്കഥ, സംഭാഷണം രചിച്ച് സ്വയം നിർമ്മിച്ച് 1979ൽ പുറത്തിറക്കിയ മലയാള ചലച്ചിത്രമാണ്കഴുകൻ.ജയൻ,ശുഭ,സുകുമാരൻ,ബഹദൂർ തുടങ്ങിയവർ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം. കെ. അർജുനൻ ഈണം പകർന്നിരിക്കുന്നു.കെ ബാലചന്ദർതമിഴിൽ ചെയ്ത തപ്പുതാളങ്ങൾ എന്ന സിനിമയുടെ റീ മേക്ക് ആണ് ഈ ചിത്രം. സുകുമാരൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്..[1][2][3]

കഥാസാരം[തിരുത്തുക]

അഴുക്കുചാലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും വിധി അതിനു സമ്മതിക്കാത്ത മന്ദഭാഗ്യരുടെ കഥ.
മാലതി ഒരു വേശ്യ ആണ്. സംരക്ഷിക്കാൻ ആരുമില്ലാതായപ്പോൾ സഹായിച്ച പലരും ചേർന്നാണ് അവളെ അങ്ങനെ ആക്കിയത്. അതുപോലെ ഗുണ്ടാപ്പണി ചെയ്യുന്ന് വേലുവും അബദ്ധവശാൽ കണ്ടുമുട്ടുന്നു. അവർ അവരുടെ നന്മ തിരിച്ചറിയുകയും ഒന്നിക്കാൻ തീരുമാനിക്കയും ചെയ്യുന്നു. വേലുവിന്റെ അർദ്ധസോദരനായ ഗോപി എന്നാൽ കള്ളവാറ്റുന്ന സമ്പന്നനാണ്. വെപ്പാട്ടികളാണ് അവന്റെ ഹരം. അവനെ സ്നേഹിക്കുന്ന മറിയയോടും വേണമെങ്കിൽ വെപ്പാട്ടിയാക്കാം എന്ന് പറയുന്നു. ഗുണ്ടാപ്പണി നിർത്തിയ വേലു ജോലി അന്വേഷിക്കുന്നു. നിരതദ്രവ്യം രണ്ടായിരം രൂപ സമ്പാദിക്കാനാകാതെ വലയുന്ന മാലതി ഗോപിയോട് ചോദിക്കുന്നു. അയാൾ നൽകുന്നു. പിന്നീട് അത് ചോദിച്ച് അയാൾ അവളെ ശല്യം ചെയ്യുന്നു. ഇതറിഞ്ഞ് വേലു ആകാശുണ്ടാക്കാനായി കളവുനടത്തുന്നതിനിടയിൽ പോലീസ് പിടിച്ച ജയിലിലാകുന്നു. അതിനിടയിൽ പരിക്കുപറ്റിയ ഗോപിയെ വെപ്പാട്ടികളെല്ലാം ഉപേക്ഷിക്കുന്നു. മറിയമാത്രം അവനെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. അവർ വിവാഹിതരാകുന്നു, ജയിലിൽ നിന്നും തിരിച്ചെത്തുന്ന വേലു വീണ്ടും പഴയജോലിയില്ലെത്തിയ മാലതിയെ കണ്ട് അതിനുകാരണം ഗോപിയെന്നു ധരിച്ച് അവനെ കൊല്ലുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.കെ. അർജുനൻ ഈണം പകർന്നിരിക്കുന്നു

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ചന്ദനക്കുളിൽ ചൂടിവരും യേശുദാസ് ശ്രീകുമാരൻ തമ്പി എം.കെ. അർജുനൻ
2 എന്തിനീ ജീവിതവേഷം K. J. Yesudas ശ്രീകുമാരൻ തമ്പി എം.കെ. അർജുനൻ
3 താളം തെറ്റിയ രാഗം K. J. Yesudas ശ്രീകുമാരൻ തമ്പി എം.കെ. അർജുനൻ

അവലംബം[തിരുത്തുക]

  1. "Kazhukan". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12.
  2. "Kazhukan". malayalasangeetham.info. ശേഖരിച്ചത് 2014-10-12.
  3. "Kazhukan". spicyonion.com. ശേഖരിച്ചത് 2014-10-12.

പുറം വേഴ്ചകൾ[തിരുത്തുക]

പടം കാണുവാൻ[തിരുത്തുക]

കഴുകൻ 1979

"https://ml.wikipedia.org/w/index.php?title=കഴുകൻ_(ചലച്ചിത്രം)&oldid=3710684" എന്ന താളിൽനിന്ന് ശേഖരിച്ചത്