കള്ളക്കറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കള്ളക്കറുവ
കള്ളക്കറുവയുടെ ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
L. glutinosa
Binomial name
Litsea glutinosa
(Lour.) C.B. Rob.
Synonyms
  • Litsea chinensis Lamk
  • Litsea geminata Blume
  • Litsea glabraria A.L. Juss.
  • Litsea tetranthera (Willd.) Pers.
  • Litsea laurifolia,
  • Sebifera glutinosa,
  • Tetranthera laurifolia[1].

15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് കള്ളക്കറുവ. (ശാസ്ത്രീയനാമം: Litsea glutinosa). നദികളുടെയും വനങ്ങളുടെയും ഓരത്ത് ഏഷ്യയിൽ മിക്കയിടത്തും കണ്ടുവരുന്നു[2]. Indian Laurel എന്നും അറിയപ്പെടുന്നു. ആസ്ത്രേലിയയിലെ ആദിമനിവാസികളും ഇന്ത്യക്കാരും ഈ മരം ഔഷധങ്ങൾക്കായി ഉപയോഗിച്ചിരുന്നു[3]. തടി വാറ്റിയെടുത്തതിന് ബാക്ടീരിയയ്ക്കെതിരെ പ്രവർത്തിക്കാനുള്ള കഴിവുണ്ട്[4]. പലനാട്ടിലും ഇതിനെയൊരു അധിനിവേശസസ്യമായി കരുതുന്നു[5]. ഫിലിപ്പൈൻസിൽ പുസൊ-പുസൊ എന്നറിയപ്പെടുന്ന കള്ളക്കറുവ വളരെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്[6]. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ സോപ്പും മെഴുകുതിരിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വേരിൽ നിന്നും കിട്ടുന്ന നാര് തായ്‌ലാന്റിൽ കയറുണ്ടാക്കാനും പേപ്പർ പൾപ്പ് ഉണ്ടാക്കാനും ഉപയോഗിക്കുന്നു. പഴം തിന്നാൻ കൊള്ളും. കാലിത്തീറ്റയായും ഇലകൾ ഉപയോഗിച്ചുവരുന്നു[7]. വഴന ശലഭത്തിന്റെ ലാർവ ഭക്ഷിക്കുന്ന ചെടികളിൽ ഒന്ന് കള്ളക്കറുവയാണ്[8].

അവലംബം[തിരുത്തുക]

  1. http://www.flowersofindia.net/catalog/slides/Indian%20Laurel.html
  2. http://www.efloras.org/florataxon.aspx?flora_id=2&taxon_id=200008844
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-12. Retrieved 2013-02-25.
  4. http://www.sciencedirect.com/science/article/pii/S0367326X00001325
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2013-02-25.
  6. http://www.stuartxchange.com/Puso-puso.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-28. Retrieved 2013-02-25.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-24. Retrieved 2013-02-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കള്ളക്കറുവ&oldid=3994379" എന്ന താളിൽനിന്ന് ശേഖരിച്ചത്