കളിപ്പെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള വിദ്യാഭ്യാസവകുപ്പ് ലോവർപ്രൈമറി വിദ്യാത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ ഐ.ടി. പാഠപുസ്തകം. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലെ ഭാഷാപഠനം, ഗണിതം, പരിസരപഠനം എന്നിവയിലെ പ്രവർത്തനങ്ങളെ കളികളിലൂടെ ലളിതമായി അവതരിപ്പിക്കുന്ന പാഠങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.[1]

രണ്ടുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിദ്യാഭ്യാസകളികളുടെ കൂട്ടായ്മ ജികോംപ്രിസ്, യുക്തിചിന്ത, പരസ്പരബന്ധം, ഓർമശക്തി തുടങ്ങിയവ പരിപോഷിപ്പിക്കുന്ന പൈസിയോ ഗെയിം, ഓംനിടക്സ്, ടക്സ്പെയിന്റ്, പദകേളിക്കായി ഉപയോഗിക്കാവുന്ന അനഗ്രാമരമ, മലയാളം ടൈപ്പിങ് പരിശീലിപ്പിക്കുന്ന കെ ടച്ച് തുടങ്ങിയ ഗെയിമുകളും പുസ്തകത്തിലുണ്ട്. ഐ.ടി.അറ്റ് സ്കൂളിന്റെ നേതൃത്വത്തിലാണ് പുസ്തകരചനയും അധ്യാപക പരിശീലനവും.

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/career-and-education/2016/oct/09/226163
"https://ml.wikipedia.org/w/index.php?title=കളിപ്പെട്ടി&oldid=2925734" എന്ന താളിൽനിന്ന് ശേഖരിച്ചത്