കല്യാൺജി ആനന്ദ്ജി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കല്ല്യാൺജി ആനന്ദ്ജി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്യാൺജി ആനന്ദ്ജി
സംവിധാനംബാലു കിരിയത്ത്
നിർമ്മാണംഎസ്.എസ്.ടി. സുബ്രഹ്മണ്യം
കഥപി.എച്ച്. ഹമീദ്
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾമുകേഷ്
ഹരിശ്രീ അശോകൻ
ആനി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഏഴാച്ചേരി രാമചന്ദ്രൻ
ഛായാഗ്രഹണംശ്രീ ശങ്കർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ പിക്ചേഴ്സ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

ബാലു കിരിയത്തിന്റെ സംവിധാനത്തിൽ മുകേഷ്, ഹരിശ്രീ അശോകൻ, ആനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കല്യാൺജി ആനന്ദ്ജി. എവർഷൈൻ പിൿചേഴ്സിന്റെ ബാനറിൽ എസ്.എസ്.ടി. സുബ്രഹ്മണ്യം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എവർഷൈൻ റിലീസ് ആണ്. പി.എച്ച്. ഹമീദ് ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മുകേഷ് കല്യാണകൃഷ്ണൻ
ഹരിശ്രീ അശോകൻ അനന്തരാമൻ
ഇന്ദ്രൻസ് മണിയൻ
പറവൂർ ഭരതൻ ശംഭോ മഹാദേവൻ
വി.കെ. ശ്രീരാമൻ ഗിരിജാവല്ലഭൻ
ജോസ് പല്ലിശ്ശേരി ലക്ഷ്മീനാരായണൻ
പി.സി. ജോർജ്ജ് മാത്തച്ചൻ മുതലാളി
ആർ. നരേന്ദ്രപ്രസാദ് ശങ്കരൻ
മാമുക്കോയ ബാലുശ്ശേരി ബഷീർ/സ്വാമി ദന്തഗോപുരാനന്ദ മൗനീബാബ
കൊച്ചിൻ ഹനീഫ വെങ്കലം ചാക്കുണ്ണി/അഡ്വ. ജനറൽ ഊരുമഠം സുബ്ബരാമയ്യർ
ശിവജി സീതാരാമൻ
ആനി മേരി നിർമ്മല/ശിവകാമി സ്വാമിനാഥൻ
സുകുമാരി കല്യാണകൃഷ്ണന്റെ അമ്മ
കനകലത കല്യാണകൃഷ്ണന്റെ സഹോദരപത്നി
പ്രിയങ്ക കല്യാണകൃഷ്ണന്റെ സഹോദരപത്നി
ഫിലോമിന ചേട്ടത്തി

സംഗീതം[തിരുത്തുക]

ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.

ഗാനങ്ങൾ
ഗാനം പാടിയത്
പ്രാണനിലേതോ... കെ.എസ്. ചിത്ര
നീർമുത്തിൻ മൗനമ... ബിജു നാരായണൻ, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ശ്രീ ശങ്കർ
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല ലക്ഷ്മണൻ മാലം
ചമയം മണി, ശിവ
വസ്ത്രാലങ്കാരം വജ്രമണി
നൃത്തം കുമാർ ശാന്തി
സംഘട്ടനം മാഫിയ ശശി
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ആർ. സുകുമാരൻ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണം കൊല്ലം കുമാർ
ടൈറ്റിൽ‌സ് ബാലൻ പാലായി
വാതിൽ‌പുറചിത്രീകരണം ജൂബിലി
ഓഫീസ് നിർവ്വഹണം സി. മുത്തു
അസോസിയേറ്റ് ഡയറൿടർ സിബി കെ. തോമസ്, ഉദയകൃഷ്ണ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]