കല്ല്യാണസൗഗന്ധികം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്യാണസൌഗന്ധികം
സംവിധാനംവിനയൻ
നിർമ്മാണംകാസിം വെങ്ങോല
കഥവി. സി. അശോക്, ജെ. പള്ളാശ്ശേരി
അഭിനേതാക്കൾദിലീപ്
ജഗദീഷ്
ജഗതി ശ്രീകുമാർ
ക്യാപ്റ്റൻ രാജു
ദിവ്യ ഉണ്ണി
ചിപ്പി
കെ.പി.എ.സി. ലളിത
സംഗീതംജോൺസൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംജി .മുരളി
വിതരണംസെൻ‌ട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി1996
രാജ്യംഇന്ത്യ
ഭാഷമലയാളം
ആകെ₹4.5crore

ജെ. കെ. എം. ഫിലിംസ് - ന്റെ ബാനറിൽ കാസിം വെങ്ങോല നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്‌ത മലയാളചലച്ചിത്രം കല്യാണസൌഗന്ധികം 1996 -ൽ പ്രദർശനത്തിനെത്തി. സെൻ‌ട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്തിരിക്കുന്നു.

രചന[തിരുത്തുക]

വി. സി. അശോക്, ജെ. പള്ളാശ്ശേരി എന്നിവരുടേതാണ് കഥ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

കഥാതന്തു[തിരുത്തുക]

അനാഥനായ ജയദേവന് (‍ദിലീപ്) തട്ടാനായ വളർത്തച്‌ഛൻ മുരുകേശന്റെ (ഒടുവിൽ ഉണ്ണികൃഷ്ണൻ) കൂടെയാണ് താമസം. വളർത്തച്‌ഛൻ ചന്ദ്രശേഖരൻ മുതലാളിക്ക് വേണ്ടി വീട്ടിൽ സ്വർണ്ണം സൂക്ഷിക്കാറുണ്ട്. ജയദേവൻ മുതലാളിയുടെ ജ്വല്ലറിയിൽ ജീവനക്കാരനാണ് അവിടെ ജയദേവന് അനന്തൻ എന്ന ഒരു കൂട്ടുകാരനുണ്ട്. ഒരു നാൾ അനന്തൻ ജയദേവന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മുതലാളിയുടെ സ്വർണ്ണവുമായി കടന്നുകളയുന്നു. മുതലാളിയുടെ മക്കളായ ഭാർഗ്ഗവന്റേയും (ശിവജി), രാഘവന്റേയും(സാദിഖ്) ഉപദ്രവം മൂലം ജയദേവൻ അനന്തനെ അന്വേഷിച്ച് അനന്തന്റെ കാമുകിയുടെ നാടായ കൊളപ്പള്ളിയിലേയ്ക്ക് പോകുന്നു. കാമുകിയെ പറ്റി അനന്തൻ പറഞ്ഞ അറിവും ഒരു ഫോട്ടോയും മാത്രമേ ജയദേവന്റെ കയ്യിലുള്ളൂ. ആ നാട്ടിൽ തന്നെയാണ് ജയദേവന്റെ സുഹൃത്ത് ഹരിപ്രസാദും (സൈനുദ്ദീൻ) കൂട്ടുകാരും താമസിക്കുന്ന ബ്രഹ്മചാരി നിവാസ്. ഹരിപ്രസാദ് ജോലിചെയ്യുന്ന ശ്രീ പരമാനന്ദ സിദ്ദ വൈദ്യ ഫാർമ്മസിയുടെ ഉടമ നീലകണ്ഠൻ വൈദ്യരുടെ (ക്യാപ്റ്റൻ രാജു) കൊച്ചുമകളാണ് അനന്തന്റെ കാമുകി ആതിര (ദിവ്യ ഉണ്ണി) എന്ന് മനസ്സിലാക്കുന്ന ജയദേവനും ഹരിപ്രസാദും ഹരിപ്രസാദിന്റെ കൂട്ടുകാരായ പ്രേമദാസനും(ജഗദീഷ്) ബാഹുലേയനും(ഹരിശ്രീ അശോകൻ) കൂടി പ്ലാൻ ചെയ്ത് ജയദേവനെ വേഷം കെട്ടിച്ച് നീലകണ്ഠൻ വൈദ്യരുടെ ഗുരുവിന്റെ ശിഷ്യനായ ജയദേവാനന്ദ സ്വാമികൾ എന്ന പേരിൽ വൈദ്യരുടെ ഭവനത്തിൽ കടന്നുകൂടുന്നു. അതിന് ആതിരയുടെ അമ്മാവൻ മാമ്പിള്ളി വാസുദേവന്റെ (ജഗതി ശ്രീകുമാർ‌) സഹായവും അവർക്ക് ലഭിക്കുന്നു. ആതിരയിൽ നിന്ന് അനന്തന്റെ വിവരങ്ങൾ അറിയുകയാണ് ജയദേവന്റെ ലക്ഷ്യം. ആതിരയെ വിവാഹം കഴിക്കുന്നത് സ്വപ്നം കണ്ട് നടക്കുന്ന ആതിരയുടെ മുറച്ചെറുക്കൻ ബാലഗോപാലനും (കലാഭവൻ മണി) കൂട്ടുകാരൻ കൃഷ്ണൻ കുട്ടിയും (ഇന്ദ്രൻസ്) അവിടെ എത്തുന്നു. ആതിരയ്ക്ക് സ്വാമിയോട് ഇഷ്ടം തോന്നുന്നു. അനന്തനെ ആതിരയ്ക്ക് ഇഷ്ടമല്ല എന്നും അനന്തൻ ആതിരയെ ശല്യം ചെയ്തിരുന്നവനാണെന്നും ജയദേവസ്വാമികൾ ആതിരയുമായി അടുത്ത് ഇടപഴകുന്നതിൽ നിന്ന് മനസ്സിലാക്കുന്നു. ഇതിനിടയിൽ അനന്തന്റെ ബന്ധുക്കൾ അനന്തനുവേണ്ടി ആതിരയെ കല്യാണമാലോചിച്ച് വരുന്നു. ഇതറിഞ്ഞ ജയദേവൻ കൂട്ടുകാരുടേയും ആതിരയുടേയും സഹായത്താൽ ഒരു കല്യാണ നാടകമൊരുക്കി അനന്തനെ പിടികൂടി ഭാർഗ്ഗവന്റേയും രാഘവന്റേയും കയ്യിൽ ഏൽപ്പിക്കുന്നു. ജയദേവനും ആതിരയുമായുള്ള വിവാഹത്തോടെ ചിത്രം മംഗളമായി അവസാനിക്കുന്നു.

സംഗീതം[തിരുത്തുക]

ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ. ഗാനങ്ങൾ വിതരണം ചെയ്തത് അമിതാഭ് ബച്ചൻ കോർപറേഷൻ ലിമിറ്റഡ്.

ഗായകർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]