കല്ലണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kallanai Dam
Grand Anicut kallanai.JPG
The present structure of the dam
കല്ലണ is located in Tamil Nadu
കല്ലണ
Location of Kallanai Dam in India Tamil Nadu
ഔദ്യോഗിക നാമം Kallanai Dam
സ്ഥാനം Trichy District
നിർദ്ദേശാങ്കം 10°49′49″N 78°49′08″E / 10.830166°N 78.818784°E / 10.830166; 78.818784Coordinates: 10°49′49″N 78°49′08″E / 10.830166°N 78.818784°E / 10.830166; 78.818784
അണക്കെട്ടും സ്പിൽവേയും
Type of dam Composite Dam and Reservoir
തടഞ്ഞുനിർത്തിയിരിക്കുന്ന നദി Cauvery
നീളം 0.329 കി.മീ (1,079 അടി)
വീതി (base) 20 മീ (66 അടി)

ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ്‌ കല്ലണ. (തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut) തമിഴ്‌നാട്ടിലെ കാവേരി നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളനാണ്‌ നിർമ്മിച്ചത്[1]. ഇന്നും കേടുകൂടാതെ നിൽക്കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടിൽ പുനരുദ്ധരിച്ച് ഗ്രാൻഡ് അണക്കെട്ട് എന്ന പേര്‌ നൽകി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ്‌ ഇത്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻ‌ജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്.

തിരുച്ചിറപ്പള്ളിയിൽ നിന്നും 20 കിലോമീറ്റർ അകലെ കാവേരി നദിക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇത് കാവേരിയെ രണ്ടായി മുറിക്കുന്നു. കൊല്ലിടമാണ് രണ്ടാമത്തെ നദി.

അവലംബം[തിരുത്തുക]

  1. http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1
"https://ml.wikipedia.org/w/index.php?title=കല്ലണ&oldid=2593286" എന്ന താളിൽനിന്നു ശേഖരിച്ചത്