കല്ലടിക്കോട്
കരിമ്പ 2 | |
---|---|
പാലക്കാട് ജില്ലയിലെ ഗ്രാമം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ഗ്രാമം | കരിമ്പ |
സർക്കാർ | |
• ഭരണസമിതി | കരിമ്പ ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ (85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 678596 |
Telephone codetemplatedata | 91 (0)471 XXX XXXX |
Vehicle registration | KL 50 |
Civic agency | കരിമ്പ ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
കേരളത്തിലെ പാലക്കാട് ജില്ലയിൽ കരിമ്പ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കരിമ്പ. മണ്ണാർക്കാട് നിന്ന് 17 കിലോമീറ്റർ അകലെയാണ് കരിമ്പ 2 സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]കല്ലടിക്കോട് മലകൾ [1] തൊട്ടു പൊന്നാനി-പുറങ്ങ് സമുദ്രതീരം വരെയുള്ള പ്രദേശം പ്രാചീന നെടുങ്ങനാടിൻറെ ഭാഗമായിരുന്നു. നെടുങ്ങേതിരിപ്പാടായിരുന്നു നെടുങ്ങനാട്ടിലെ ഭരണാധികാരി. ആദ്യകാലത്തു നെടുങ്ങാടിമാരിൽനിന്നായിരുന്നു നെടുങ്ങേതിരി സ്ഥാനികളെന്നും എ.ഡി. പത്താം നൂററാണ്ടോടുകൂടി തിരുമുൽപ്പാടന്മാർ നെടുങ്ങനാടിൻറെ ഭരണം ഏററെടുത്തു എന്നും കരുതിവരുന്നു. ഇവർ പിന്നീട് ഭാഗിച്ചു ചെറുപ്പുള്ളശ്ശേരി കേന്ദ്രമാക്കി കർത്താക്കന്മാർ എന്ന പേരിൽ ഭരിച്ചുവന്നു.[2]
എ.ഡി. 1487 നടുത്ത് സാമൂതിരി നെടുങ്ങനാട് കൈവശപ്പെടുത്തി കരിമ്പുഴയിൽ കോവിലകം പണിതു.[3] അങ്ങനെ കല്ലടിക്കോട് സാമൂതിരി ഭരണത്തിൻ കീഴിലായി.[4] തേനഴി പറക്കലടി എന്നു കുടുംബനാമമുള്ള കല്ലടിക്കോട് കുറുപ്പ് സാമൂതിരി പക്ഷക്കാരനും, വടക്കേ മലബാറിൽ നിന്നും വല്ലപ്പുഴയിൽ ആസ്ഥാനം നിർമ്മിച്ചു കുടിയേറിയ കുടുംബവുമാകുന്നു. [5]
ഐതിഹ്യം
[തിരുത്തുക]കല്ലടിക്കോട് നീലി മധ്യകേരളത്തിലെ മുഴുവൻ ആദിമനിവാസികളുടെയും കുലദേവതയാകുന്നു.[6] വള്ളുവനാട്ടിലെയും നെടുങ്ങനാട്ടിലെയും ഏറനാട്ടിലെയും ആദിമവിഭാഗം കല്ലടിക്കോടൻ മലകയറി മുത്തിക്കുളത്തിൽ കുളിച്ചു എളമ്പുലാവ് ചാരിനിന്നു തപസ്സനുഷ്ഠിച്ച് നീലിയെ പ്രത്യക്ഷപ്പെടുത്തി മന്ത്രസിദ്ധി നേടിയിരുന്നു. ഇവർ ശൈവരായതിനാൽ ശിവരാത്രിക്ക് മല്ലീശ്വരൻ മുടിയിൽ കയറി വിളക്കുവച്ചുവന്നു. കരുളായി ചൂണ്ടി ഏറനാട്ടിലെയും, കാച്ചിനിക്കാട്ട് മുത്തൻ വള്ളുവനാട്ടിലെയും,[7] മൂത്തോര ശങ്കര മുത്തൻ നെടുങ്ങനാട്ടിലെയും നീലിയെ പ്രസിദ്ധപ്പെടുത്തി എന്ന് വിശ്വസിക്കുന്ന സിദ്ധരാകുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]- തൂപ്പാനാട് സുബ്രഹ്മണ്യൻ ക്ഷേത്രം, കാട്ടുശ്ശേരി അയ്യപ്പ ക്ഷേത്രം
പള്ളികൾ
[തിരുത്തുക]- മേരിമാതാ ചർച് കല്ലടിക്കോട്
- സെന്റ് തോമസ് ഒാർത്തേഡോക്സ് ചർച്ച്
മോസ്കു
[തിരുത്തുക]തുപ്പനാട് ജുമാ മസ്ജിദ്
- ഉമ്മ്റുൽ ഫാറുക്ക് ജുമ്മാ മസ്ജിത്
- സലഫി മസ്ജിദ് കല്ലടിക്കോട്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- ദർശന കോളേജ്
- വേദ വ്യാസ വിദ്യ പിഠം
- എ.യു.പി.സ്കൂൾ
- ദാറുൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- കരിമ്പ സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ
- എ.യു.പി സ്കൂൾ കല്ലടിക്കോട്
- ജി.എൽ.പി.സ്കൂൾ കല്ലടിക്കോട്
- ജി.എം.എൽ.പി.സ്കൂൾ, കല്ലടിക്കോട്
- ജി.യു.പി.സ്കൂൾ, കരിമ്പ
- ജി.എൽ.പി. സ്കൂൾ മരുതുംകാട്
- ജി.എൽ.പി.സ്കൂൾ അള്ളമ്പാടം
- എ.യു.പി.സ്കൂൾ കുറ്റിയോട്
- ജി.എൽ.പി.സ്കൂൾ, കപ്പടം
- ഇംഗ്ലിഷ് മിഡിയം സ്കൂൾ,
- ജി. എം. എൽ. പി സ്കൂൾ
റോഡുകൾ
[തിരുത്തുക]- പാലക്കാട്,കോഴിക്കോട് (എൻ.എച്ച്)
- കോങ്ങാട്,കല്ലടിക്കോട്
അവലംബങ്ങൾ
[തിരുത്തുക]- ↑ Malabar (2 vols) (1887). Logan. Madras.
{{cite book}}
: CS1 maint: location missing publisher (link) CS1 maint: numeric names: authors list (link) - ↑ നെടുങ്ങനാട് ചരിത്രം (2012). എസ് രാജേന്ദു. പെരിന്തൽമണ്ണ.
{{cite book}}
: CS1 maint: location missing publisher (link) - ↑ കൊട്ടിച്ചെഴുന്നള്ളത്ത് (1909). കുഞ്ഞികൃഷ്‌ണ മേനോൻ. കോഴിക്കോട്.
{{cite book}}
: CS1 maint: location missing publisher (link) - ↑ The Zamorins of Calicut (1938). K.V. Krishna Ayyar. Calicut.
{{cite book}}
: CS1 maint: location missing publisher (link) - ↑ നെടുങ്ങനാട് ചരിത്രം (2012). എസ് രാജേന്ദു. പെരിന്തൽമണ്ണ.
{{cite book}}
: CS1 maint: location missing publisher (link) - ↑ നെടുങ്ങനാട് ചരിത്രം (2012). എസ് രാജേന്ദു. പെരിന്തൽമണ്ണ.
{{cite book}}
: CS1 maint: location missing publisher (link) - ↑ വള്ളുവനാട് ചരിത്രം (2012). എസ് രാജേന്ദു. പെരിന്തൽമണ്ണ.
{{cite book}}
: CS1 maint: location missing publisher (link)
- Pages using the JsonConfig extension
- CS1 maint: location missing publisher
- Articles lacking sources
- All articles lacking sources
- Pages using infobox settlement with bad settlement type
- Pages using infobox settlement with no map
- Pages using infobox settlement with no coordinates
- പാലക്കാട് ജില്ലയിലെ ഗ്രാമങ്ങൾ