കല്യാണദായിനി സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അധസ്ഥിതവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 1932ൽ തന്റെ അദ്ധ്യാപന ജോലി ഉപേക്ഷിച്ച് പണ്ഡിറ്റ് കറുപ്പൻ അന്നത്തെ ദളിത സമൂഹത്തെ അതിന്റെ ദുരവസ്ഥയിൽ നിന്നും കൈപിടിച്ചുയർത്താൻ ജനങ്ങളെ സംഘടിപ്പിക്കുകയും സഭകൾ സ്ഥാപിക്കുകയും ചെയ്തു[1]. അത്തരത്തിൽ ആദ്യം രൂപീകരിക്കപ്പെട്ട സഭയാണ് കല്യാണദായിനി സഭ. ഈ സഭകൾ മുഖേന മെച്ചപ്പെട്ട അവസ്ഥയിൽ ജീവിക്കാൻ ഉചിതമായ വിദ്യാഭ്യാസം നേടുന്നതിന് തന്റെ സഹജീവികളോട് അദ്ദേഹം അഭ്യർഥിച്ചു. അബദ്ധധാരണകൾക്കും ആന്ധവിശ്വാസങ്ങൾക്കുമെതിരെയുള്ള പോരാട്ടമായിരുന്നു ഇത്തരം സഭകളുടെ രൂപീകരണത്തിലൂടെ അദ്ദേഹം ലക്ഷ്യം വച്ചത്. ഇതോടൊപ്പം തേവര, വടക്കൻ പറവൂർ, എങ്ങാണ്ടിയൂർ, കുമ്പളം എന്നീ സ്ഥലങ്ങളിലും അദ്ദേഹം ഇത്തരത്തിൽ സഭകൾ സ്ഥാപിക്കുകയുണ്ടായി[2].

അവലംബങ്ങൾ[തിരുത്തുക]

  1. https://wikivisually.com/wiki/Pandit_Karuppan
  2. http://www.stateofkerala.in/articles/pandit_karuppan_master.php
"https://ml.wikipedia.org/w/index.php?title=കല്യാണദായിനി_സഭ&oldid=2956735" എന്ന താളിൽനിന്ന് ശേഖരിച്ചത്