കലീലയും ദിംനയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലീലയും ദിംനയും
Title page
കലീലയും ദിംനയും
കർത്താവ്ഇബ്നു മുഖഫ്ഫ‌അ്
യഥാർത്ഥ പേര്കലീല വ ദിംന (അറബി)
പരിഭാഷടി.കെ ഉബൈദ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്
പ്രസിദ്ധീകരിച്ച തിയതി
1999
ISBN8172049714

അറബിഭാഷയിലെ കലീല വ ദിംന എന്ന ഗ്രന്ഥത്തിന്റെ മലയാള വിവർത്തനമാണ്‌ കലീലയും ദിംനയും (ISBN 81-7204-971-4) . രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ രചിക്കപ്പെട്ട പഞ്ചതന്ത്രം, മഹാഭാരതം തുടങ്ങിയവയിൽ നിന്ന്[1] പേർഷ്യൻ ഭാഷയിലേക്ക് സമാഹരിക്കപ്പെട്ട ഈ ഗ്രന്ഥം പിന്നീട് വിപുലീകരിക്കപ്പെടുകയും, അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുമായിരുന്നു.

ചരിത്രം[തിരുത്തുക]

ബർസവൈഹി എന്ന പേർഷ്യൻ പണ്ഡിതൻ പഹ്‌ലവി ഭാഷയിലേക്ക് സമാഹരിച്ച ഈ കഥാ സമാഹാരത്തിൽ പിന്നീട് ചില അധ്യായങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. പഞ്ചതന്ത്രത്തിലെ കരടകനും ദമനകനും പേർഷ്യൻ ഭാഷയിലെക്ക് എത്തിയപ്പോൾ കലീലജ് എന്നും ദിംനജ് എന്നും രൂപഭേദം വന്നു. അറബിയിലേക്ക് അബ്ദുല്ലാഹ് ഇബ്‌നു മുഖഫ്ഫ‌അ് വിവർത്തനം ചെയ്തപ്പോൾ അവർ കലീലയും ദിംനയുമായി. മൊത്തം സമാഹാരത്തിന്റെ പേര്‌ കലീല വ ദിംന എന്നായി മാറി. അറബിഭാഷയിൽ നിന്ന് പിന്നീട് ഫാർസി, ഗ്രീക്ക്, ഹീബ്രു, ലാറ്റിൻ, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യൻ തുടങ്ങി വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 1999-ൽ കലീലയും ദിംനയും എന്ന പേരിൽ ടി.കെ ഉബൈദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു[2]. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ്‌ പ്രസാധകർ.

കഥാപാത്രങ്ങൾ[തിരുത്തുക]

ഇതിലെ കഥ പറയുന്ന ബൈദബ ഭാരതത്തിലെ വേദവ്യാസൻ ആണ്‌. പഞ്ചതന്ത്രത്തിലെ കരടകനും ദമനകനും യഥാക്രമം കലീലയും ദിംനയുമായി. പഞ്ചതന്ത്രം കഥകളിലെ ഒട്ടുമിക്ക കഥാപാത്രങ്ങൾ വിവിധ പേരുകളിൽ ഇതിൽ പ്രത്യക്ഷപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "കലീല വ ദിംന ഇന്ന് വായിക്കുമ്പോൾ." സുപ്രഭാതം ഇ-പേപ്പർ. 12 മേയ് 2019. Retrieved 28 മേയ് 2020.
  2. തഫ്ഹീമുൽ ഖുർആൻ
"https://ml.wikipedia.org/w/index.php?title=കലീലയും_ദിംനയും&oldid=3371968" എന്ന താളിൽനിന്ന് ശേഖരിച്ചത്