കലിസംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബി.സി 3102 ലാണ് കലിയുഗം ആരംഭിക്കുന്നത്. അന്ന് തൊട്ടുള്ള ദിനങ്ങളുടെ എണ്ണമാണ് കലിദിനം എന്ന് അറിയപ്പെടുന്നത്. സാധാരണ പഞ്ചാംഗങ്ങളിൽ തദ്ദിന കലി എന്ന് കാണുന്നത് ആ ദിനം കലിയുഗത്തിൽ എത്രാമത്തെ ദിവസമാണ് എന്നതാണ്. പഞ്ചാംഗങ്ങളിൽ തദ്ദിന കലി പ്രസ്താവിക്കുന്നത് അക്കങ്ങളായല്ല അക്ഷരങ്ങളാണ്. അക്കങ്ങളെ അക്ഷരങ്ങളായി മാറ്റി എഴുതുന്നതാകട്ടെ കടപയാദി അഥവാ പരൽ പേര് എന്ന ഗൂഡ വിദ്യ ഉപയോഗിച്ചും. നാരായണീയം അവസാനിക്കുന്നത് ആയുരാരോഗ്യ സൌഖ്യം എന്ന വാക്യത്തോടെയാണ്. ഇത് യഥാർത്ഥത്തിൽ പ്രസ്തുത കാവ്യം എഴുതിത്തീർന്ന ദിവസത്തെയാണ് സൂചിപ്പിക്കുന്നത്.സൂചിപ്പിക്കുന്നതാകടെട കടപയാദി സമ്പ്രദായത്തിലും.. ഇത് പ്രകാരം സ്വരങ്ങൾക്കെല്ലാം പൂജ്യം ആണ് വില. കടപയ എന്നിവയ്ക്ക് 1, ഖഠഫര എന്നിവയ്ക്ക് 2, ഗഡബല എന്നിവയ്ക്ക് 3, ഘഢഭവ എന്നിവയ്ക്ക് 4 ങണമശ എന്നിവയ്ക്ക് 5, ചതഷ എന്നിവയക്ക് 6, ഛഥസ എന്നിവയ്ക്ക് 7, ജദഹ എന്നിവയ്ക്ക് 8,ഝധള എന്നിവയ്ക്ക് 9 ഞനറ എന്നിയ്ക്ക് 0 എന്നിങ്ങനെയാണ് അക്കങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കലിസംഖ്യ&oldid=2302681" എന്ന താളിൽനിന്ന് ശേഖരിച്ചത്