കലിഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1791 ൽ തുർക്കിയിൽ നൽകിയ ഒരു യോഗ്യതാ പത്രം

അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ പ്രതികൾ, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു.

വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ[തിരുത്തുക]

  1. കൂഫി ലിപി
  2. നസ്ഖ് ലിപി
  3. ഥുലുഥ്
  4. മുഹഖ്ഖഖ്
  5. റയ്ഹാനി
  6. റുഖ്അ
  7. തൗഖി
  8. മഗരിബി
  9. ഫാർസി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലിഗ്രഫി&oldid=2309452" എന്ന താളിൽനിന്നു ശേഖരിച്ചത്