കലിംഗസാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കലിംഗ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലിംഗ, ക്രി.മു 265-ൽ

കിഴക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലുമായി വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യം ആയിരുന്നു കലിംഗ. ഇന്നത്തെ ഒറീസ്സ, ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവയായിരുന്നു കലിംഗസാമ്രാജ്യത്തിലെ ഭൂവിഭാഗങ്ങൾ. സുബർണ്ണരേഖ നദി മുതൽ ഗോദാവരി നദിവരെയും ബംഗാൾ ഉൾക്കടൽ മുതൽ പടിഞ്ഞാറ് അമർഖണ്ഡക് മലനിരകൾ വരെയും ഉള്ള ഭലഭൂയിഷ്ഠമായ ഭുമി കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു ശക്തമായ നാവികസേന കലിംഗസാമ്രാജ്യത്തിനു ഉണ്ടായിരുന്നു. ശ്രീലങ്ക, ബർമ്മ, തായ്‌ലാന്റ്, വിയറ്റ്നാം, ബോർണിയോ, ബാലി, സുമാത്ര, ജാവ ദ്വീപ് എന്നിവിടങ്ങളിലേക്ക് കലിംഗരാജ്യത്തിനു കടലിലൂടെ കച്ചവട പാതകൾ ഉണ്ടായിരുന്നു. കലിംഗരാജ്യത്തുനിന്നുള്ള സൈനികർ ശ്രീലങ്ക, ബർമ്മ, ഇന്തോനേഷ്യൻ ദ്വീപുസമൂഹം എന്നിവിടങ്ങളിൽ താവളം ഉറപ്പിച്ചു. ഇതിനാൽ ഇന്നും മലേഷ്യയിൽ ഇന്ത്യക്കാർ കീലിങ്ങ് എന്ന് അറിയപ്പെടാറുണ്ട്. പല ശ്രീലങ്കൻ രാജാക്കന്മാരും, (സിംഹള, തമിഴ് രാജാക്കന്മാർ ഉൾപ്പെടെ) തങ്ങളുടെ തായ്‌വേരുകൾ കലിംഗ രാജവംശത്തിൽ നിന്നാണെന്ന് അവകാശപ്പെട്ടു.

മഹാഭാരതത്തിലെ ആദിപർവ്വം, ഭീഷ്മപർവ്വം, സഭാപർവ്വം, വാനപർവ്വം എന്നീ പർവ്വങ്ങളിൽ കലിംഗ രാജ്യത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. കർണ്ണന്റെ യുദ്ധവിജയങ്ങളിലും കലിംഗത്തെ പരാമർശിക്കുന്നു. കലിംഗരാജാ‍വായ ശ്രുതായു മഹാഭാരതയുദ്ധത്തിൽ കൌരവർക്കുവേണ്ടി പടപൊരുതി. മെഗസ്തെനീസിന്റെ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകമായ ഇൻഡിക്കയിൽ കലിംഗയെ കലിംഗേ എന്ന് വിശേഷിപ്പിക്കുന്നു:


"പ്രിണസ്, കൈനസ് (ഗംഗയുടെ പോഷകനദി) എന്നിവ ഗതാഗതയോഗ്യമായ നദികളാണ്. ഗംഗയുടേ തീരങ്ങളിൽ താമസിക്കുന്ന ജനവിഭാഗമാണ് കലിംഗേ. ഇവർ കടൽത്തീരത്തും മുകളിൽ മാൻഡേ, മല്ലി, എന്നിവിടങ്ങളിലും മല്ലസ് മലകളിലും താമസിക്കുന്നു. ഈ സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ ആണ്." [1][2]
"രാജകീയ നഗരമായ കലിംഗേ പാർത്ഥാലിസ് എന്ന് അറിയപ്പെടുന്നു. ഈ രാജ്യത്തിലെ 60,000 കാലാൾ, 1,000 കുതിരപ്പടയാളികൾ, 700 ആന എന്നിവ ഉൾപ്പെട്ട സൈന്യം രാജ്യത്തെ യുദ്ധങ്ങളിൽ നിന്നും . [3][2]

ബ്രഹ്മിയിൽ നിന്ന് രൂപംകൊണ്ട കലിംഗ ലിപി (ref) ആയിരുന്നു എഴുതാൻ ഉപയോഗിച്ചിരുന്നത്. ബ്രഹ്മി ലിപിയുമായി കലിംഗ ലിപിക്ക് വളരെയധികം സാമ്യമുണ്ട്. രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ ഈ ലിപിയിൽ നിന്ന് ഒറിയ ലിപി രൂപംകൊണ്ടു. ഇതുകൊണ്ടുതന്നെ ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കുറച്ച് വ്യതിയാനങ്ങൾ വന്ന ലിപി ഒറിയ ലിപി ആണെന്ന് പറയപ്പെടുന്നു.[4]

ക്രി.മു. 265-ൽ മഗധ സാമ്രാജ്യത്തിലെ അശോക ചക്രവർത്തിയും കലിംഗരുമായി രക്തരൂക്ഷിതമായ യുദ്ധം നടന്നു.

ക്രി.മു. 2-ആം നൂറ്റാണ്ടിലെ പ്രബലനായ കലിംഗരാജാവായിരുന്നു ഖരവേല. ഹഥിഗുമ്ഫ ലിഖിതം അനുസരിച്ച് ഖരവേല മഗധ സാമ്രാജ്യത്തിലെ രാജഗ്രിഹ ആക്രമിച്ചു. ഇന്തോ-ഗ്രീക്ക് രാജാവായ ബാക്ട്രിയയിലെ ഡിമിട്രിയസ് I-നു ഈ ആക്രമണം കാരണം മഥുരയിലേക്ക് പിൻ‌വാങ്ങേണ്ടി വന്നു.

കലിഗം പുരാതനരേഖകളിൽ കലിംഗ സാഹസിഖ (സാഹസികരാ‍യ കലിംഗർ) എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ക്രി.മു. 3-ആം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച മെഗസ്തെനെസ്, കലിംഗസൈന്യത്തിന്റെ സൈനികശക്തിയെക്കുറിച്ച് പറയുന്നു.

കലിംഗരാജ്യത്തിന്റെ സൈനികശേഷി മഗധസാമ്രാജ്യത്തിന്റെ അസൂയയ്ക്ക് പാത്രമായി. ചരിത്രകാരന്മാരുടെ അഭിപ്രായം അനുസരിച്ച് ക്രി.മു. 261-നു അശോകചക്രവർത്തി കലിംഗരാജ്യം ആക്രമിച്ചു. ഏകദേശം ഒരുലക്ഷത്തോളം സൈനികർക്ക് ഈ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടു. 50,000-ത്തോളം ഭടന്മാരെ യുദ്ധത്തടവുകാർ ആക്കി.

അവലംബം[തിരുത്തുക]

  1. Megasthenes fragm. XX.B. in Pliny. Hist. Nat. V1. 21.9-22. 1.
  2. 2.0 2.1 "Megasthenes Indica". മൂലതാളിൽ നിന്നും 2008-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-27.
  3. Megasthenes fragm. LVI. in Plin. Hist. Nat. VI. 21. 8-23. 11.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2005-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-27.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലിംഗസാമ്രാജ്യം&oldid=3939679" എന്ന താളിൽനിന്ന് ശേഖരിച്ചത്