കലാമിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാമിൻ
A puddle of a thin pink lotion, next to a pink plastic bottle
Combination of
zinc oxideastringent
ferric oxideantipruritic
PronunciationKAL-ə-mine[1]
Identifiers
ATC codeD02AB (WHO)

അലർജിമൂലവും മറ്റുമുണ്ടാകുന്ന ചൊറിച്ചിൽ ചികിൽസിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ലോഷൻ ആണ് കലാമിൻ ലോഷൻ എന്നുകൂടി അറിയപ്പെടുന്ന കലാമിൻ. [2] സൂര്യതാപം, പ്രാണികളുടെ കടി, സസ്യസ്രവങ്ങളുടേയും മറ്റും ഫലമായി ചർമ്മത്തിലുണ്ടാവുന്ന അവസ്ഥകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. [3] [4] [1] ഇത് ഒരു ക്രീം അല്ലെങ്കിൽ ലോഷൻ ആയി ചർമ്മത്തിൽ പ്രയോഗിക്കുന്നു. [5]

ചിലരിൽ, കലാമിൻ ലോഷൻ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ചർമ്മത്തെ പ്രകോപിപ്പിക്കാം. [3] എങ്കിലും, താരതമ്യേന ഇത് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. സിങ്ക് ഓക്സൈഡിന്റെയും 0.5% ഫെറിക് ഓക്സൈഡിന്റെയും (Fe2O3) സംയോജനമാണ് കാലാമൈൻ. ഫിനോൾ, കാൽസ്യം ഹൈഡ്രോക്സൈഡ് തുടങ്ങിയ അധിക ചേരുവകൾ ഉപയോഗിച്ചാണ് ലോഷൻ ഉത്പാദിപ്പിക്കുന്നത്. [6] [7]

കലാമിൻ ലോഷൻ ബിസി 1500 മുതൽക്കേ ഉപയോഗിച്ചുവരുന്നതായി കരുതപ്പെടുന്നു. [8] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നു. [9] ഒരു സാധാരണ മരുന്നായി കലാമിൻ ലഭ്യമാണ്. [4]


അവലംബം[തിരുത്തുക]

  1. 1.0 1.1 "Calamine (topical) medical facts from Drugs.com". www.drugs.com. Archived from the original on 2017-11-07.
  2. World Health Organization (2009). Stuart MC, Kouimtzi M, Hill SR (eds.). WHO Model Formulary 2008. World Health Organization. p. 303. hdl:10665/44053. ISBN 9789241547659.
  3. 3.0 3.1 "Aqueous Calamine Cream BP - Summary of Product Characteristics (SPC) - (eMC)". www.medicines.org.uk. 18 November 2016. Archived from the original on 30 December 2016. Retrieved 29 December 2016.
  4. 4.0 4.1 Hamilton, Richart (2015). Tarascon Pocket Pharmacopoeia 2015 Deluxe Lab-Coat Edition. Jones & Bartlett Learning. p. 191. ISBN 9781284057560.
  5. British national formulary : BNF 69 (69 ed.). British Medical Association. 2015. p. 801. ISBN 9780857111562.
  6. Braun-Falco, Otto; Plewig, Gerd; Wolff, Helmut Heinrich; Burgdorf, Walter (2012). Dermatology (in ഇംഗ്ലീഷ്) (2 ed.). Springer Science & Business Media. p. 1724. ISBN 9783642979316. Archived from the original on 2016-12-29.
  7. Ma, Joseph K. H.; Hadzija, Boka (2012). Basic Physical Pharmacy (in ഇംഗ്ലീഷ്). Jones & Bartlett Publishers. p. 327. ISBN 9780763757342. Archived from the original on 2016-12-30.
  8. Bendich, Adrianne; Deckelbaum, Richard J. (2016). Preventive Nutrition: The Comprehensive Guide for Health Professionals (in ഇംഗ്ലീഷ്) (5 ed.). Springer. p. 608. ISBN 9783319224312. Archived from the original on 2016-12-30.
  9. World Health Organization (2019). World Health Organization model list of essential medicines: 21st list 2019. Geneva: World Health Organization. hdl:10665/325771. WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലാമിൻ&oldid=3999134" എന്ന താളിൽനിന്ന് ശേഖരിച്ചത്