ഉള്ളടക്കത്തിലേക്ക് പോവുക

കലാമണ്ഡലം സോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാമണ്ഡലം സോമൻ
ജനനം
തൃക്കടീരി, പാലക്കാട് , കേരളം
ദേശീയതഇന്ത്യൻ
തൊഴിൽകഥകളി നടൻ
അറിയപ്പെടുന്നത്കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരം
ജീവിതപങ്കാളിദേവി
കുട്ടികൾനമിത,
ഹരികൃഷ്ണൻ

പ്രഗല്ഭനായ കഥകളി നടനും കളരി വിദഗ്ദനുമാണ് കലാമണ്ഡലം സോമൻ. കഥകളിയിൽ പച്ച, കത്തി, ചുവന്നതാടി, വെള്ളത്താടി, കരി, മിനുക്കുവേഷങ്ങളിൽ ഒരുപോലെതിളങ്ങുന്ന പ്രതിഭയാണ്. കലാമണ്ഡലം രാമൻകുട്ടിനായരുടെ ശിഷ്യരിൽ പ്രധാനിയാണ്.[1]

ജീവിതരേഖ

[തിരുത്തുക]

തൃക്കടീരി ചമ്മന്നൂർ ഞാളാകുറുശ്ശി കരിയാട്ടിൽ തറവാട്ടിൽ കണ്ണൻകുട്ടിനായരുടെയും നാണിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. അടയ്ക്കാപ്പുത്തൂർ യു.പി. സ്‌കൂളിലും ഹൈസ്കൂളിലും പഠിച്ചു. 1978-ൽ കലാമണ്ഡലത്തിൽ ചേർന്നു. കലാമണ്ഡലം സുബ്രഹ്മണ്യൻ, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, വാഴേങ്കട വിജയൻ, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമൻകുട്ടിനായർ എന്നിവരുടെ കീഴിൽ അഭ്യസിച്ചു. കലാമണ്ഡലത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയശേഷം കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പോടെ കലാമണ്ഡലം രാമൻകുട്ടിനായരുടെ വീട്ടിലും സദനം കഥകളി അക്കാദമിയിലുമായി രണ്ടുവർഷം അഭ്യസനം തുടർന്നു.

കലാമണ്ഡലത്തിൽ പലകാലങ്ങളിലായി 13വർഷം താത്‌കാലികമായി കളരിയാശാന്റെ ചുമതലവഹിച്ചു. ശ്രീകൃഷ്ണപുരം നെടുമ്പള്ളിമനയിലെ കലാകേന്ദ്രത്തിൽ ആശാനായിരിക്കെ വിദേശികളെയും അഭ്യസിപ്പിച്ചു. നിലവിൽ ലക്കിടി ഗുരുകൃപ കഥകളി വിദ്യാലത്തിൽ ആശാനാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരം
  • കലാമണ്ഡലം രാമൻകുട്ടിനായരുടെ പേരിലുള്ള രാജസം പുരസ്‌കാരം,
  • കലാമണ്ഡലം പദ്മനാഭൻനായരുടെ പേരിലുള്ള തൃശ്ശൂർ വേദിക പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. https://newspaper.mathrubhumi.com/palakkad/news/palakkad-1.10201539
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_സോമൻ&oldid=4501865" എന്ന താളിൽനിന്ന് ശേഖരിച്ചത്