കലാമണ്ഡലം സത്യഭാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കലാമണ്ഡലം സത്യഭാമ
ജനനം1937
മരണം12-09-2015 [1]
ജീവിതപങ്കാളി(കൾ)കലാമണ്ഡലം പത്മനാഭൻ നായർ
കുട്ടികൾവേണുഗോപാലൻ, ലതിക, രാധിക, ശശികുമാർ
പുരസ്കാരങ്ങൾപത്മശ്രീ
Kerala Sangeetha Nataka Akademi Award
Sangeet Natak Akademi Award
Nruthya Natya Puraskaram
Kerala Kalamandalam Award
Swati Tirunal Puraskaram
Shadkala Govinda Marar Award

മോഹിനിയാട്ടം കലാകാരിയാണ് നിരവധി പുരസ്കാരങ്ങൾക്കർഹയായ കലാമണ്ഡലം സത്യഭാമ.

ജീവിതരേഖ[തിരുത്തുക]

1954-ൽ വള്ളത്തോളിന്റെ സഹായത്തോടെ കേരള കലാമണ്ഡലത്തിൽ പഠിച്ചു. തോട്ടശ്ശേരി ചിന്നമ്മു അമ്മ നാലഞ്ചു നൃത്തയിനങ്ങൾ ഭാമയെ പഠിപ്പിച്ചു. മോഹിനിയാട്ടത്തോടൊപ്പം ഭരതനാട്യവും കലാമണ്ഡലം പത്മനാഭനാശാനിൽനിന്ന് കഥകളിയും പഠിച്ചു. പഠിക്കുന്ന കാലത്തുതന്നെ കലാമണ്ഡലം ട്രൂപ്പിന്റെ കൂടെ മലേഷ്യ - സിംഗപ്പൂർ യാത്രയിൽ പങ്കെടുത്തു. 1957-ൽ കലാമണ്ഡലത്തിൽ ജോലികിട്ടി. 1958-ൽ കലാമണ്ഡലം പത്മനാഭൻ നായരെ വിവാഹം കഴിച്ചു. തഞ്ചാവൂർകാരനായ ഭാസ്‌കരൻ മാസ്റ്ററുടെ സഹകരണത്തോടെ മോഹിനിയാട്ടശൈലിയിൽ 'കണ്ണകി', 'ചണ്ഡാലഭിക്ഷുകി' തുടങ്ങിയ നൃത്തനാടകങ്ങളുണ്ടാക്കി.[2]

1991-ൽ കലാമണ്ഡലം വൈസ് പ്രിൻസിപ്പലായ ടീച്ചർ 92-ൽ പ്രിൻസിപ്പലായി. 93ൽ വിരമിച്ചു.

സംഭാവനകൾ[തിരുത്തുക]

മോഹനിയാട്ടത്തിൽ ഘടനാപരമായ വലിയ മാറ്റം വരുത്തി. കഥകളിയിൽനിന്നും മോചിപ്പിച്ച് മോഹിനിയാട്ടത്തെ ലളിതമാക്കി. പുതിയ അടവും ഭംഗിയുള്ള മുദ്രകളുമുണ്ടാക്കി.

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2014-ൽ പത്മശ്രീ
 • 2005-ൽ കേരള സർക്കാറിന്റെ ആദ്യത്തെ നൃത്തനാട്യപുരസ്‌കാരം [3]
 • 1994-ൽ മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാർഡ്
 • 1976-ൽ മോഹിനിയാട്ടത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്
 • ഷഡ്‌ക്കാല ഗോവിന്ദമാരാർ പുരസ്‌കാരം
 • കേരള കലാമണ്ഡലം അവാർഡ്
 • കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്
 • കേന്ദ്ര സർക്കാറിന്റെ സീനിയർ ഫെലോഷിപ്പ്

കുടുംബം[തിരുത്തുക]

ഭർത്താവ് : പരേതനായ കലാമണ്ഡലം പത്മനാഭൻനായർ. മക്കൾ: വേണുഗോപാലൻ, ലതിക, രാധിക, ശശികുമാർ.

അവലംബം[തിരുത്തുക]

 1. കലാമണ്ഡലം സത്യഭാമ
 2. വിനോദ് മങ്കര (11 Aug 2013). "ഭാമാഭരതം". മാതൃഭൂമി. മൂലതാളിൽ നിന്നും 2013-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 25. Check date values in: |accessdate= (help)
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-09-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-13.
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_സത്യഭാമ&oldid=3627789" എന്ന താളിൽനിന്ന് ശേഖരിച്ചത്