കലാമണ്ഡലം ശശിധരൻ നായർ
പ്രശസ്ത കഥകളി നടനും അധ്യാപകനുമാണ് കലാമണ്ഡലം ശശിധരൻ നായർ. 40 വർഷമായിട്ട് കഥകളി രംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പ്രധാനപ്പെട്ട എല്ലാ നായകവേഷങ്ങളും അവതരിപ്പിക്കുന്നു. 2012 ൽ ഹൈദരാലി പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി.
ജീവിതരേഖ[തിരുത്തുക]
കോട്ടയം ജില്ലയിലെ കല്ലറ ജനിച്ചു, പതിനഞ്ചു വർഷം കലാമണ്ഡലത്തിൽ പഠിച്ചു. ശേഷം കൊച്ചി ദേവസ്വം ബോർഡിൽ ജോലി ചെയ്തതിനു ശേഷം വിവാഹിതനായി. പിന്നീട് ഫോറസ്റ്റർ ആയി ജോലി നോക്കി. ജോലിക്കിടയിലും കഥകളി തുടർന്നു ഇദ്ദേഹം. ഭാര്യ രുക്മിണി, മക്കൾ ശരത് കുമാർ, രശ്മി.
കഥകളി അഭ്യാസം[തിരുത്തുക]
കലാമണ്ഡലം പത്മനാഭൻ നായർ, പത്മശ്രീ കലാമണ്ഡലം ഗോപി എന്നിവരുടെ കീഴിൽ ഇന്ത്യഗവൺമെന്റിന്റെ സ്‌കോളർഷിപ്പോടുകൂടി[1] കഥകളി പഠനം പൂർത്തിയാക്കിയതിനുശേഷം കലാമണ്ഡലം കൃഷ്ണനാശാന്റെ കീഴിലും കഥകളിപഠിച്ചു. 40 വർഷമായിട്ട് കഥകളിരംഗത്ത് പ്രവർത്തിച്ചു വരുന്നു. കരി, വട്ടമുടി, മിനുക്ക് തുടങ്ങി എല്ലാ നായക വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്[1]. ചൈന, കൊറിയ, ഹോങ്കോംങ്ങ് എന്നീ രാജ്യങ്ങളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്[1].
പുരസ്കാരങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "കലാമണ്ഡലം ശശിധരന് ഹൈദരാലി പുരസ്‌ക്കാരം". കടുത്തുരുത്തിന്യൂസ്.കോം. ശേഖരിച്ചത് 2012-06-14. Cite has empty unknown parameter:
|coauthors=
(help) - ↑ "കലാമണ്ഡലം ഹൈദരാലി സ്മാരക അവാർഡ് കലാമണ്ഡലം ശശിധരന്". മാതൃഭൂമി. 2012-05-06. ശേഖരിച്ചത് 2012-06-14. Cite has empty unknown parameter:
|coauthors=
(help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]