കലാമണ്ഡലം രാമ ചാക്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂടിയാട്ടം, ചാക്യാർകൂത്ത് കലാകാരനാണ് കലാമണ്ഡലം രാമചാക്യാർ. കലാമണ്ഡലം കൂടിയാട്ടവിഭാഗത്തിന്റെ അധ്യക്ഷനായിരുന്ന രാമചാക്യാർ 2013 ൽ നൃത്തനാട്യപുരസ്‌കാരം നേടി.

ജീവിതരേഖ[തിരുത്തുക]

1950 ൽ തൃശ്ശൂർ ജില്ലയിലെ പൈങ്കുളത്ത് കൊയ്പ്പ ചാക്യാർ മഠത്തിൽ കാവൂട്ടി ഇല്ലോടമ്മയുടെയും അമ്മന്നൂർ പരമേശ്വര ചാക്യാരുടെയും പുത്രനായി ജനിച്ച രാമചാക്യാർ പന്ത്രണ്ടാം വയസ്സിൽ അമ്മയുടെ അമ്മാവൻ പൈങ്കുളം രാമ ചാക്യാരിൽ നിന്ന് കൂടിയാട്ടം അഭ്യസിക്കാൻ തുടങ്ങി.[1] പിന്നീട് കേരള കലാമണ്ഡലത്തിൽ പഠനം തുടർന്നു. ഇപ്പോൾ കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രൊഫസറാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സർക്കാരിന്റെ നൃത്തനാട്യപുരസ്‌കാരം പുരസ്‌കാരം. (2013)[2] [3]

അവലംബം[തിരുത്തുക]

  1. സദനം വാസുദേവനും കലാമണ്ഡലം രാമചാക്യാർക്കും അവാർഡ് കഥകളി പുരസ്കാരം നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് -[1]
  2. "നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് സംസ്ഥാന കഥകളി പുരസ്‌കാരം". മാതൃഭൂമി. 2013 ഡിസംബർ 25. Archived from the original on 2013-12-25. Retrieved 2013 ഡിസംബർ 25. {{cite news}}: Check date values in: |accessdate= and |date= (help)
  3. KALAMANDALAM RAMAN CHAKYAR Akademi Award: Kutiyattam, ശേഖരിച്ചത് 2015 Sep 02
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_രാമ_ചാക്യാർ&oldid=3627784" എന്ന താളിൽനിന്ന് ശേഖരിച്ചത്