കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kalamandalam ramachandran unnithan.jpg

കേരളീയനായ ഒരു കഥകളി കലാകാരനാണ് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ. 2017 - ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

1951 മാർച്ച് 8 - ന് കൊല്ലം ജില്ലയിലെ പ്ലാക്കാട് ഗ്രാമത്തിൽ വലിയവിള പുത്തൻ വീട്ടിൽ വാസുപിള്ളയുടെയും ഗോമതിയമ്മയുടെയും മൂത്തമകനായി ജനിച്ചു. 1965 - ൽ കഥകളി പഠനത്തിനായി തൃശൂരിലെ കേരള കലാമണ്ഡലത്തിൽ ചേർന്നു. കലാമണ്ഡലത്തിൽ നിന്നും ഡിപ്ലോമയും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കരീപ്ര വാസുപിള്ള, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, സദനം കൃഷ്ണൻകുട്ടിനായർ എന്നീ കഥകളി കലാകാരന്മാർക്കുകീഴിൽ കഥകളി അഭ്യസിച്ചിട്ടുണ്ട്. അധ്യാപികയായ ശ്രീകുമാരിയെ വിവാഹം ചെയ്തു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2017)
  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2006)[3]
  • കേരള കലാമണ്ഡലത്തിന്റെ കഥകളി വേഷത്തിനുള്ള പുരസ്കാരം (2008)

അവലംബം[തിരുത്തുക]

  1. "കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന് കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്‌". Mathrubhumi. മാതൃഭൂമി. മൂലതാളിൽ നിന്നും 2022-01-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ഓഗസ്റ്റ് 2019.
  2. "അക്കാദമി നിറവിൽ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ". ജന്മഭൂമി - Janmabhumi Daily (ഭാഷ: ഇംഗ്ലീഷ്). ജനയുഗം. 8 ജൂൺ 2017. മൂലതാളിൽ നിന്നും 2019-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ഓഗസ്റ്റ് 2019.
  3. കേരള സംഗീത നാടക അക്കാദമി, ഗുരുപൂജ പുരസ്കാരം. "ഗുരുപൂജ". www.keralaculture.org. ശേഖരിച്ചത് 27 ഓഗസ്റ്റ് 2019.

പുറം കണ്ണികൾ[തിരുത്തുക]