കലാമണ്ഡലം രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു കഥകളിസംഗീതജ്ഞനാണ് കോട്ടയം മറ്റക്കര സ്വദേശിയായ കലാമണ്ഡലം രാജേന്ദ്രൻ.(ജ: 1953). ആലുവ ഫാക്ട് കഥകളി സ്കൂളിൽ നിന്നുമാണ് രാജേന്ദ്രൻ തന്റെ ആദ്യകാല പഠനം പൂർത്തിയാക്കിയത്. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും, കലാമണ്ഡലം ഹൈദരാലിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന അദ്ധ്യാപകർ. അതിനു ശേഷം കേരള കലാമണ്ഡലത്തിൽ ചേർന്ന രാജേന്ദ്രനു കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ഗംഗാധരൻ,കലാമണ്ഡലം രാമൻകുട്ടി വാര്യർ.തുടങ്ങിയവരുടെ ശിക്ഷണം ലഭിയ്ക്കുകയുണ്ടായി. [1]

ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയ]]ത്തിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബഹുമതികൾ[തിരുത്തുക]

  • വെണ്മണി ഹരിദാസ് പുരസ്ക്കാരം.
  • ടി. എൻ. സ്മാരക പുരസ്ക്കാരം.

അവലംബം[തിരുത്തുക]

  1. മാതൃഭൂമി വാരാന്തപ്പതിപ്പ്. 2015 ഫെബ്: 15 .പേജ് iv
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_രാജേന്ദ്രൻ&oldid=2140310" എന്ന താളിൽനിന്ന് ശേഖരിച്ചത്