കലാമണ്ഡലം രാംമോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കലാമണ്ഡലം റാം മോഹൻ
ജനനം(1947-04-26)ഏപ്രിൽ 26, 1947[1]
ചെർപ്പുളശേരി, പാലക്കാട്, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽകഥകളി ചുട്ടി, കോപ്പ് കലാകാരൻ

കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് കോപ്പുകളുടെ ഭംഗിക്ക് മുഖ്യ സംഭാവന നൽകിയ കലാകാരനാണ് കലാമണ്ഡലം റാം മോഹൻ. 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി.

ജീവിതരേഖ[തിരുത്തുക]

1947 ഏപ്രിൽ 26ന് പാലക്കാട്, ചെർപ്പുളശേരി കരുമാനാംകുറുശിയിൽ ജനിച്ചു. ഗുരു വാഴങ്ങാട്ട് ഗോവിന്ദവാര്യരിൽനിന്നും രാമവാര്യരിൽ നിന്നും പരിശീലനം നേടി. 1967ൽ കലാമണ്ഡലത്തിൽ നിന്ന് ചുട്ടിയിൽ ഡിപ്ളോമ നേടി. 1978 ൽ കലാമണ്ഡലത്തിൽ അധ്യാപകനായി. അവിടുന്ന് പ്രൊഫസറായിട്ടാണ് വിരമിച്ചത്. നിലവിലുള്ള ചുട്ടി, കോപ്പ് കലാകാരൻമാരിൽ നിരവധി പേർ റാം മോഹന്റെ ശിഷ്യരാണ്. ചെറുതുരുത്തിക്കടുത്ത പൈങ്കുളത്ത് ശ്രീഭദ്രത്തിലാണ് താമസം.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[3]

അവലംബം[തിരുത്തുക]

  1. "കലാമണ്ഡലം രാംമോഹനും വിഷ്ണു നമ്പൂതിരിക്കും സംഗീത നാടക അക്കാഡമി പുരസ്കാരം". news.keralakaumudi.com. ശേഖരിച്ചത് 13 ജൂൺ 2015.
  2. "കലാമണ്ഡലം രാംമോഹനും വിഷ്ണു നമ്പൂതിരിക്കും സംഗീത നാടക അക്കാദമി പുരസ്‌കാരം". www.mathrubhumi.com. ശേഖരിച്ചത് 13 ജൂൺ 2015.
  3. "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. ശേഖരിച്ചത് 13 ജൂൺ 2015. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_രാംമോഹൻ&oldid=2625172" എന്ന താളിൽനിന്ന് ശേഖരിച്ചത്