ഉള്ളടക്കത്തിലേക്ക് പോവുക

കലാമണ്ഡലം ബാലസുബ്രഹ്‌മണ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kalamandalam Balasubramanian
ജനനം
C. M. Balasubramanian[1]

(1955-05-26) 26 മേയ് 1955 (age 70) വയസ്സ്)
അവാർഡുകൾSangeet Natak Akademi Award (2022)
Kerala Sangeetha Nataka Akademi Award (2019)
Kerala Kalamandalam Award (2013)

ഒരു കഥകളി നടനാണ് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ. 2013-ലെ കേരള കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി 2019-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് (കേരള സർക്കാർ), സംഗീത നാടക അക്കാദമിയുടെ 2022-ലെ സംഗീത നാടക അക്കാദമി പുരസ്കാരം (കേന്ദ്ര സർക്കാറിന്റെ സംഗീത നാടക അക്കാദമി) എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു.

ജീവചരിത്രം

[തിരുത്തുക]

1955 മെയ് 26ന് പാലക്കാട് ജില്ലയിലെ കോത്തച്ചിറയിലാണ് ബാലസുബ്രമണ്യൻ ജനിച്ചത്.[2] അമ്മ തങ്കമണി മരസ്യാരും അച്ഛൻ സി. വി. രാമ വാര്യരും കർണാടക സംഗീതത്തിൽ വിദഗ്ധരായിരുന്നു, അച്ഛൻ ഒരു കഥകളി സംഗീതജ്ഞനും ആയിരുന്നു.[3] ബാലസുബ്രഹ്മണ്യന്റെ പിതാവിന് കഥകളി പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അച്ഛന്റെ എതിർപ്പിനെത്തുടർന്ന് അതു നടന്നില്ല. അതിനാൽ തൻ്റെ മക്കളിലൊരാളെ കഥകളി പഠിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു.[4] 1968 - ൽ, 13-ാം വയസ്സിൽ, ഏഴാം ക്ലാസ് പാസായ ശേഷം, കഥകളി പഠിക്കാനായി കേരള കലാമണ്ഡലത്തിൽ ബാലസുബ്രഹ്മണ്യനെ ചേർത്തു.[5] കലാമണ്ഡലത്തിൽ കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി തുടങ്ങിയ ശ്രദ്ധേയമായ കഥകളി നടന്മാരിൽ നിന്നും അദ്ദേഹം പരിശീലനം നേടി.[3] ബാലസുബ്രമണ്യൻ കലാമണ്ഡലത്തിൽ നിന്ന് കഥകളി വേഷത്തിൽ ആറ് വർഷത്തെ ഡിപ്ലോമയും തുടർന്ന് രണ്ട് വർഷത്തെ പോസ്റ്റ് ഡിപ്ലോമയും രണ്ട് വർഷം സീനിയർ സ്കോളർഷിപ്പും നേടി.[5] കലാമണ്ഡലം രാമൻകുട്ടി നായരുടെ മാർഗനിർദേശപ്രകാരം കേന്ദ്ര ഗവൺമെന്റ് ഫെലോഷിപ്പിന് കീഴിൽ ഒരു വർഷത്തെ സ്പെഷ്യൽ അഡ്വാൻസ്ഡ് ട്രെയിനിംഗ് ഡിപ്ലോമയും അദ്ദേഹം പൂർത്തിയാക്കി.[6]

തൃശ്ശൂരിലെ പങ്കുന്നത്തെ അപ്പാർട്ട്മെന്റിലാണ് ബാലസുബ്രമണ്യൻ ഇപ്പോൾ താമസിക്കുന്നത്.

കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ബാലസുബ്രഹ്മണ്യൻ 1979 മുതൽ അവിടെ കഥകളി പഠിപ്പിക്കാൻ തുടങ്ങി, 2011 ൽ കലാമണ്ഡലത്തിലെ പ്രിൻസിപ്പലായി വിരമിച്ചു. പിന്നീട്, 2019-ൽ അദ്ദേഹം വീണ്ടും കലാമണ്ഡലം കൽപിത സർവകലാശാലയുടെ ഡീൻ ആയി നിയമിതനായി.[5]

ഒരു അഭിനേതാവെന്ന നിലയിൽ, കഥകളിയിലെ പച്ച (നല്ല കഥാപാത്രങ്ങൾ), കത്തി (നെഗറ്റീവ് കഥാപാത്രങ്ങൾ,) എന്നീ രണ്ട് വേഷങ്ങളും അവതരിപ്പിക്കുന്നതിൽ ബാലസുബ്രഹ്മണ്യൻ മികവ് പുലർത്തുകയും ഭീമൻ, അർജുനൻ, കൃഷ്ണൻ, നളൻ, കീചകൻ, നരകാസുരൻ, ദുര്യോധനൻ, രാവണൻ, ഹനുമാൻ, ബലഭദ്രൻ, പരശുരാമൻ, കാട്ടാളൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.[2] പട്ടിക്കാംതൊടി രാവുണ്ണി മേനോൻ തന്റെ കഥാപാത്രങ്ങളിൽ വികസിപ്പിച്ചെടുത്ത കഥകളി ശൈലിയായ കല്ലുവഴിച്ചിട്ടയാണ് അദ്ദേഹം പിന്തുടരുന്നത്.[4] ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ വേദികളിലെ പ്രകടനങ്ങൾക്ക് പുറമേ, 1981 ൽ ഡേവിസ് & എൽക്കിൻസ് കോളേജ്, 2004 ൽ വാർസോ സർവകലാശാല എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ സർവകലാശാലകളിലും കോളേജുകളിലും അദ്ദേഹം വർക്ക്ഷോപ്പുകളും പ്രഭാഷണ പ്രകടനങ്ങളും നടത്തിയിട്ടുണ്ട്.[2]

ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ എംപാനൽ ചെയ്ത കലാകാരൻ കൂടിയാണ് ബാലസുബ്രഹ്മണ്യം.[2]

ബാലസുബ്രഹ്മണ്യൻ തന്റെ ജീവിതത്തെയും കൃതികളെയും അടിസ്ഥാനമാക്കിയുള്ള 2008 ലെ ഡോക്യുമെന്ററി ചിത്രമായ പച്ച, കേരള കലാമണ്ഡലം നിർമ്മിച്ച വിദ്യാഭ്യാസ ചിത്രമായ വാട്ട് ഈസ് കഥകളി, എം. ടി. വാസുദേവൻ നായർ നിർമ്മിച്ച മോഹിനിയാട്ടം, പി. വി. ചന്ദ്രൻ നിർമ്മിച്ച കൃഷ്ണകുട്ടി പൊതുവാൾ, മിലേന സാൽവിനിയുടെ മഹാഭാരത, ഷാജി എൻ കരുൺ നിർമ്മിച്ച വാനപ്രസ്ഥം, ജയരാജിന്റെ ദേശാടനം[3] എന്നിവയുൾപ്പെടെ നിരവധി ഡോക്യുമെൻ്റികളുടെയും സിനിമകളുടെയും നിർമ്മാണത്തിലും അദ്ദേഹം സഹകരിച്ചിട്ടുണ്ട്. വാനപ്രസ്ഥം എന്ന ചിത്രത്തിൽ കഥകളി അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മോഹൻലാലിന്റെ പ്രധാന ഉപദേഷ്ടാവായിരുന്നു അദ്ദേഹം.[4]

കണ്ണും പൂവും (ഐ ആൻഡ് ഫ്ലവർ), കഥകളി, മാർക്കണ്ഡേയ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള മാർക്കണ്ഡേയൻ്റെ ചരിതം ആട്ടകഥ (ഒരു ആട്ടകഥ) എന്നീ രണ്ട് പുസ്തകങ്ങളും ബാലസുബ്രഹ്മണ്യൻ എഴുതിയിട്ടുണ്ട്.

പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക]

1974 -ൽ കേരള കലാമണ്ഡലത്തിന്റെ ഡേവിഡ് ബോളാൻഡ് സ്വർണ്ണ മെഡൽ, 2003ൽ എറണാകുളം കഥകളി ക്ലബ്ബിൽ നിന്നുള്ള കലഹംസം, 2011 -ൽ പൈങ്കുളം രാമചാക്യാർ പുരസ്ക്കാരം, 2013 -ൽ കേരള കലാമണ്ഡലം അവാർഡ്, 2019 -ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്, 2020 -ൽ വിജയവാഡയിലെ അമരാവതി നൃത്തോത്സവ ഫെസ്റ്റിവലിൽ നിന്നുള്ള അമരാവതി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, 2022 -ൽ കഥകളിക്ക് സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അവാർഡുകളും ബഹുമതികളും ബാലസുബ്രഹ്മണ്യന് ലഭിച്ചിട്ടുണ്ട്.[2][4] 2023 -ൽ കഥകളി പണ്ഡിതനായിരുന്ന ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ചെലിയ കഥകളി വിദ്യാലയം സ്ഥാപിച്ച ആദ്യത്തെ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായിർ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.[7] 2024 -ൽ കഥകളി വാദകൻ കലാമണ്ഡലം വാസു പിഷാരടി സ്മരണയ്ക്കായി ഏർപ്പെടുത്തിയ ആദ്യത്തെ ഉദാത്തം അവാർഡ് അദ്ദേഹത്തിനാണ് ലഭിച്ചത്.

അവലംബം

[തിരുത്തുക]
  1. "CM Balasubramanian retires from Kalamandalam". The New Indian Express (in ഇംഗ്ലീഷ്). 16 May 2012.
  2. 1 2 3 4 5 "KALAMANDALAM BALASUBRAMANIAN" (PDF). Sangeet Natak Akademi. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "SNA" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. 1 2 3 "Prof. Kalamandalam Balasubrahmanian, Kerala Kalamandalam, Enchanting Kerala, Kerala Tourism". Kerala Tourism (in ഇംഗ്ലീഷ്). Department of Tourism (Kerala).
  4. 1 2 3 4 "Interview - Prof. Kalamandalam Balasubramanian - evergreen presence in Kathakali". narthaki.com. Retrieved 2025-06-29. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. 1 2 3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ: 'കലാമണ്ഡലം ശൈലി'യുടെ അമര ശോഭ". The AIDEM. 12 May 2025.
  7. "Kalamandalam Balasubramanian wins Guru Chemancheri award". mathrubhumi (in ഇംഗ്ലീഷ്). 14 July 2023. Retrieved 2025-06-29.