Jump to content

കലാജാഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് പര്യടനം നടത്തുന്ന ജാഥയാണ് കലാജാഥ. വിവിധ സംഘങ്ങൾ ആശയപ്രചരണത്തിനായി ഇതുപയോഗിയ്ക്കുന്നുണ്ട്. തെരുവു നാടകങ്ങൾ മിയ്ക്ക കലാജാഥകളിലും പ്രധാന ഇനമായിരിയ്ക്കും. കലാജാഥയുടെ പ്രാധാന്യം കേരളീയസമൂഹത്തിൽ പ്രചരിപ്പിയ്ക്കുന്നതിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നല്ല പങ്കു വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്താണു ഇന്നത്തെ രൂപത്തിലുള്ള കലാജാഥ എന്ന ആശയം വികസിപ്പിച്ചെടുത്തത്.ശാസ്ത്ര ബോധം പ്രചരിപ്പിക്കുക,അധ്വാനത്തിന്റെ മഹത്ത്വം വിളിച്ച് പറയുക,സാമൂഹ്യ അനീതികൾക്കെതിരെ സാധാരണക്കാരെ അണിനിരത്തുക തുടങ്ങിയ ഉദ്ദേശത്തോടെ ജനങ്ങളുമായി വേഗത്തിൽ സംവേദനം നടത്താനുതകുന്ന ഒരു പ്രത്യേക കലാരൂപമായി കലാജാഥയെ വികസിപ്പിച്ചു.കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും പര്യടനം നടത്തുന്ന ഒരു ജാഥയായിരുന്നു ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കുന്ന പുസ്തകങ്ങൾ ഇത്തരം ജാഥകളോടനുബന്ധിച്ചാണു വിറ്റിരുന്നത്.ആദ്യമായി ശാസ്ത്ര കലാജാഥ തുടങ്ങിയത് 1980 ൽ ആണ്. ഡോ: എം.പി.പരമേശ്വരൻ. അന്നത്തെ ജനറൽ സെക്രട്ടറി സി.ജെ.ശിവശങ്കരൻ മാഷ്.സി.ജി.ശാന്തകുമാർ, കെ.കെ.കൃഷ്ണകുമാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.ആദ്യകലാജാഥയുടെ കൺവീനർ.വി.കെ.ശശിധരനും. ജാഥാ ക്യാപ്റ്റൻ എം.എസ്സ് മോഹനനുമായിരുന്നു..മുല്ലനേഴി ,നാരായണൻ കോലഴി ,പനങ്ങാട് തങ്കപ്പൻപിള്ള, സി.ആർ.ദാസ്. ഡോ: തങ്കപ്പൻ, ഡോ:ഗോപിനാഥൻ നായർ. രാജ് തോമസ്.കളനട ഗോപി ,സി.ബാലചന്ദ്രൻ ,കോട്ടയ്ക്കൽ മുരളി, തുടങ്ങിയവരായിരുന്ന ജാഥാംഗങ്ങൾ. വി.കെ.എസ്സ് ആയിരുന്നു.സംഗീതം ചെയ്തത്..മുല്ലനേഴിയും കോലഴി നാരായണനുമാണ്, കലാരൂപങ്ങൾക്ക് ദൃശ്യാവിഷ്ക്കാരംനടത്തിയത്. ഓഫിസ്, സമതലം ' നോൻസെൻസ്, വെളിച്ചത്തിലെക്ക്. എന്നി നാടകങ്ങൾ ' ദാമോദരൻപിള്ള രചിച്ച കുറവരശുകളി, ബ്രെഹത്തിൻ്റെ കവിതകൾ, എസ്സ് പ്രഭാകരൻ നായരുടെ മാപ്പിള്ളപ്പാട്ടുകൾ. പി.കെ.തങ്കപ്പൻ പിള്ളയുടെ ഓട്ടൻതുള്ളൽ എന്നിവയായിരുന്നു.കലാ വിഭവങ്ങൾ[ രണ്ടാമത്തെ ജാഥ മുതൽകൊടക്കാട് ശ്രീധരൻ, കരിവെള്ളൂർമുരളിതുടങ്ങിയവരും കലാജാഥയുമായി സഹകരിച്ചു. ,ചെറു നാടകങ്ങൽ, സംഗീതശില്പങ്ങൾ'മാപ്പിള്ളപ്പാട്ടുകൾ.നാടൻ കലാരൂപങ്ങൾ എന്നിവകോർത്തിണക്കി, ഗ്രാമകേന്ദ്രങ്ങൾ,വിദ്റ്യാലയങ്ങൾ എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് ആണു കലാജാഥകൾ അവതരിപ്പിച്ചിരുന്നത്.സ്ത്രീകളും പുരുഷന്മാരും അടങ്ങിയ കലാകാരന്മാർ എല്ലാവരും പ്രതിഫലമില്ലാതെയായിരുന്നു ഇവ അവതരിപ്പിച്ചിരുന്നത്.പ്രത്യേകതരം മുണ്ട് ആയിരുന്നു കലാകാരന്മാർ ധരിച്ചിരുന്നത്.ആശയങ്ങളെ ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ ലളിതമായി അവതരിപ്പിക്കുവാൻ കലാജാഥകൾക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ നടന്ന സമ്പൂർണ്ണ സാക്ഷരതാ യഞ്ജത്തിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിച്ചതിൽ കലാജാഥകളുടെ പങ്ക് എടുത്തു പറയത്തക്കതാണു.തെരുവു നാടകങ്ങൾ,സംഗീത ശിൽപ്പങ്ങൾ,പാവനാടകങ്ങൾ,തുടങ്ങിയ പലതരം കലാരൂപങ്ങളുടെ ഉപയോഗം കലാജാഥകളിൽ പ്രയോഗിക്കാറുണ്ട്.പൂർണ്ണ രൂപത്തിലുള്ള ഒരു നാടകം കലാജാഥയായി അവതരിപ്പിച്ചത് 2009 ൽ ആയിരുന്നു.ബെർത്തോൾഡ് ബ്രഹ്ത്തിന്റെ ഗലീലിയോ നാടകം കേരളത്തിൽ 3 ജാഥകളായി നിരവധി സ്ഥലങ്ങളിൽ അവതരിപ്പിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=കലാജാഥ&oldid=4011598" എന്ന താളിൽനിന്ന് ശേഖരിച്ചത്