Jump to content

കറുത്ത വരയുള്ള വാലാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കറുത്ത വരയുള്ള വാലാബി[1]
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Infraclass: Marsupialia
Order: Diprotodontia
Family: Macropodidae
Genus: Macropus
Species:
M. dorsalis
Binomial name
Macropus dorsalis
(Gray, 1837)
Black-striped wallaby range

കറുത്ത വരയുള്ള വാലാബി (മാക്രോപസ് ഡോർസാലിസ്), സ്‌ക്രബ് വാലാബി അല്ലെങ്കിൽ ഈസ്റ്റേൺ ബ്രഷ് വാലാബി എന്നീ പേരുകളിലും അറിയപ്പെടുന്നു, ഓസ്‌ട്രേലിയയിൽ ക്വീൻസ്‌ലാന്റിലെ ടൌൺ‌സ്‌വില്ലെ മുതൽ ന്യൂ സൗത്ത് വെയിൽസിലെ നരാബ്രി വരെയുള്ള പ്രദേശത്ത് കാണപ്പെടുന്ന ഒരു ഇടത്തരം വലിപ്പമുള്ള വാലാബിയാണ്. ന്യൂ സൗത്ത് വെയിൽസിൽ, ഗ്രേറ്റ് ഡിവിഡിംഗ് റേഞ്ചിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമാണ് ഇത് കാണപ്പെടുന്നത്. ഈ പ്രദേശങ്ങളിൽ ഇതിന്റെ അംഗസംഖ്യ കുറയുന്നുണ്ടെങ്കിലും ഇതുവരെ നാശഭീഷണിയുള്ള ഒരു ജീവിവർഗമായി കണക്കാക്കിയിട്ടില്ല.[3] എന്നിരുന്നാലും ന്യൂ സൗത്ത് വെയിൽസിലെ ജനസംഖ്യയെ വംശനാശഭീഷണി നേരിടുന്നവയായി തിരിച്ചിരിക്കുന്നു.[4]

ഓസ്ട്രേലിയൻ ഉപജാതികളായ ചുവന്ന കഴുത്തുള്ള വാലബിയോട് ഏറെ സാമ്യമുള്ള കറുത്ത വരയുള്ള വാലാബികളുടെ കറുത്ത വരയിൽ അതിന്റെ പിൻഭാഗത്ത് പ്രകടമായ വ്യത്യാസമുണ്ട്, അരക്കെട്ടിന് മുകളിൽ ഒരു വെളുത്ത വരയും കൂടുതൽ ചുവന്ന നിറവും (കൈകളുടെ താഴേക്ക് നീണ്ട് അടിവയറിന് കൂടുതൽ താഴേക്ക് എത്തുന്നു). ഇത് ലജ്ജാശീലമുള്ള, രാത്രിഞ്ജരനായ ഗ്രേസറാണ്, എന്നുമാത്രമല്ല കട്ടിയുള്ള കുറ്റിച്ചെടികളുള്ള പ്രദേശത്തോടുള്ള മുൻഗണന ഇതിന് എളുപ്പത്തിൽ മറഞ്ഞിരിക്കാൻ സാധിക്കുന്നു.[5]

അവലംബം

[തിരുത്തുക]
  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 64. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Winter, J.; Burnett, S. & Menkhorst, P. (2008). "Macropus dorsalis". IUCN Red List of Threatened Species. 2008. Retrieved 28 December 2008. {{cite journal}}: Invalid |ref=harv (help)
  3. Menkhorst, Peter (2001). A Field Guide to the Mammals of Australia. Oxford University Press. p. 120.
  4. "NSW Department of Environment and Conservation Threatened Species".
  5. Menkhorst, Peter (2001). A Field Guide to the Mammals of Australia. Oxford University Press. p. 120.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കറുത്ത_വരയുള്ള_വാലാബി&oldid=3819485" എന്ന താളിൽനിന്ന് ശേഖരിച്ചത്