ഉള്ളടക്കത്തിലേക്ക് പോവുക

കറാച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karachi
ڪراچي  ‎/  كراچى
Counterclockwise from top: Karachi Skyline, M.A. Jinnah Tomb, Karachi Sunday Textile Market, KPT headquarters, Sindh High Court, Kemari Boat Basin and Nagan Interchange
Official seal of Karachi
Nickname(s): 
The Gateway to Pakistan, The City of Bright Lights, Mini Pakistan
CountryPakistan
ProvinceSindh
Metropolitan Corporation2011
City CouncilCity Complex, Gulshan-e-Iqbal Town
Districts
സർക്കാർ
 • തരംMetropolitan City
 • City AdministratorMuhammad Hussain Syed[1]
 • Municipal CommissionerMatanat Ali Khan[2]
വിസ്തീർണ്ണം
 • ആകെ
3,527 ച.കി.മീ. (1,362 ച മൈ)
ഉയരം
8 മീ (26 അടി)
ജനസംഖ്യ
 (2012)
 • ആകെ
2,12,00,000[5]
DemonymKarachiite
സമയമേഖലUTC+05:00 (PST)
Postal codes
74XXX - 75XXX
Dialling code+9221-XXXX XXXX
വെബ്സൈറ്റ്KarachiCity.gov.pk

പാകിസ്താനിലെ ഏറ്റവും വലിയ നഗരമാണ് കറാച്ചി. സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. ജനസംഖ്യാപരമായി നോക്കുകയാണെങ്കിൽ ലോകത്തിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കറാച്ചി. സീന്ധൂ നദിയുടെ ഡെൽറ്റാ പ്രദേശത്തിന് പടിഞ്ഞാറായി അറബിക്കടലിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്ന കറാച്ചി ഇന്ന് പാകിസ്താന്റെ സാംസ്കാരിക, ധനകാര്യ തലസ്ഥാനമാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖവും ഇവിടെയാണ്. നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളിൽ ധനകാര്യം, വ്യാപാര സേവനങ്ങൾ, ഗതാഗതം, മാദ്ധ്യമം, ദൃശ്യമാദ്ധ്യമ നിർമ്മാണം, പ്രസിദ്ധീകരണം, സോഫ്റ്റ്‌വേർ, വൈദ്യ ഗവേഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയെല്ലാം ഉൾപ്പെടുന്നു.

3,530 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരവും പരിസരപ്രദേശങ്ങളും ചേർന്ന മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ മെട്രോപൊളിറ്റനാണ്. ഈ നഗരത്തിന്റെ വളർച്ചക്ക് പ്രധാന കാരണം പല രാജ്യങ്ങളിൽ‌നിന്നും ഇവിടേക്ക് കുടിയേറിപ്പാർത്ത ജനങ്ങളാണ്. "വെളിച്ചത്തിന്റെ നഗരം" (روشنين جو شهر) എന്നാണ് നഗരത്തിന്റെ ഒരു വിളിപ്പേര്. പാകിസ്താന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന ക്വയിദ്-ഇ-അസം മുഹമ്മദ് അലി ജിന്ന ജനിച്ചതും അടക്കപ്പെട്ടതു ഇവിടെയായതുനാൽ "ക്വയിദിന്റെ നഗരം"(شهرِ قائد), എന്നും അറിയപ്പെടുന്നു.

അവലംബം

  1. "Administrator Office". Karachi Metropolitan Corporation. Retrieved 2012-02-28.
  2. "Administrator Office". Karachi Metropolitan Corporation. Retrieved 2012-02-28.
  3. "Government". City District Government of Karachi. Retrieved 2010-08-22.
  4. "Geography & Demography". City District Government of Karachi. Retrieved 2010-08-22.
  5. "PAKISTAN: WHERE THE POPULATION BOMB IS EXPLODING". 07/02/2012. Retrieved 15-December–2012. {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കറാച്ചി&oldid=2371151" എന്ന താളിൽനിന്ന് ശേഖരിച്ചത്