കറബുരുൻ-സസാൻ മറൈൻ പാർക്ക്
| Karaburun-Sazan Marine Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| സ്ഥലം | Vlorë County |
| അടുത്തുള്ള നഗരം | Vlorë, Orikum |
| വിസ്തീർണ്ണം | 12,570.82 hectares (125.7082 km2)[1] |
| സ്ഥാപിതം | 28 April 2010[1] |
| ഭരണസമിതി | Ministry of Environment |
കറബുരുൻ-സസാൻ മറൈൻ പാർക്ക്, തെക്കുപടിഞ്ഞാറൻ അൽബേനിയയിലെ വെലോറ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു മറൈൻ പാർക്കാണ്. ഈ മറൈൻ ഉദ്യാനത്തിന് 125.70 ചതുരശ്രകിലോമീറ്റർ (48.53 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട്. കറബുരാൻ അർദ്ധ ദ്വീപും രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ സസാൻ ദ്വീപും ഈ ഉദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു. 2010 ൽ സ്ഥാപിതമായ ഈ ഉദ്യാനം അർദ്ധ ദ്വീപിൻറേയും ദ്വീപിൻറെയും അതിരുകൾ സംരക്ഷിക്കുന്നതോടൊപ്പം വൈവിധ്യമാർന്ന മലനിരകൾ, ഗുഹകൾ, താഴ്ചകൾ, ഉൾക്കടലുകൾ, മലയിടുക്കുകൾ, പാറക്കെട്ടുകൾ നിറഞ്ഞ തീരങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു. പാർക്ക് രണ്ടാമൻ എന്ന നിലയിൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) ഈ ഉദ്യാനത്തെ കാറ്റഗറി II ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രധാനപ്പെട്ട പക്ഷികളെയും സസ്യയിനങ്ങളെയും പിന്തുണക്കുന്നതിനാൽ ഒരു പ്രധാന പക്ഷി, സസ്യ മേഖലയായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്.[2][3]
ആകർഷണങ്ങൾ
[തിരുത്തുക]- ബ്രിസാനി ഉൾക്കടൽ
അവലംബം
[തിരുത്തുക]- 1 2 "Management Plan for National Marine Park Karaburun-Sazan". mcpa.iwlearn.org (in ഇംഗ്ലീഷ്). p. 10. Archived from the original (PDF) on 2021-03-19. Retrieved 2018-01-08.
- ↑ BirdLife International. "Vlora Bay, Karaburun Peninsula and Cika mountain". datazone.birdlife.org (in Englisch).
{{cite web}}: CS1 maint: unrecognized language (link) - ↑ IUCN, World Wide Fund for Nature, Plantlife. "Important Plant Areas of the south and east Mediterranean region" (PDF). portals.iucn.org (in ഇംഗ്ലീഷ്). p. 75.
{{cite web}}: CS1 maint: multiple names: authors list (link)