കരോൾ ഗില്ലിഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരോൾ ഗില്ലിഗൻ
കരോൾ ഗില്ലിഗനും ജെയിംസ് ഗില്ലിഗനും 2011 ൽ
കരോൾ ഗില്ലിഗനും ജെയിംസ് ഗില്ലിഗനും 2011 ൽ
ജനനം (1936-11-28) നവംബർ 28, 1936  (86 വയസ്സ്)
Occupationപ്രൊഫസർ
Nationalityഅമേരിക്കൻ
Subjectസൈക്കോളജി, എത്തിക്സ്, ഫെമിനിസം
Notable worksIn a Different Voice
Spouseജെയിംസ് ഗില്ലിഗൻ
Childrenക്രിസ് ഗില്ലിഗൻ, ടിം ഗില്ലിഗൻ, ജോനാഥൻ എം. ഗില്ലിഗൻ

ഒരു അമേരിക്കൻ ഫെമിനിസ്റ്റും ധർമജ്ഞാനിയും മനഃശാസ്ത്രജ്ഞയുമാണ് കരോൾ ഗില്ലിഗൻ (/ ˈɡɪlɪɡən /; ജനനം: നവംബർ 28, 1936). നൈതിക കമ്മ്യൂണിറ്റി, നൈതിക ബന്ധങ്ങൾ, നൈതികതയിലെ ചില വിഷയ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചുള്ള അവരുടെ പ്രവർത്തനത്തിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്.

1996-ൽ ടൈം മാഗസിൻ അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള 25 ആളുകളിൽ ഒരാളായി അവരെ പട്ടികപ്പെടുത്തി. [1]പരിചരണത്തിന്റെ നൈതികതയുടെ തുടക്കക്കാരിയായി അവർ കണക്കാക്കപ്പെടുന്നു.

പശ്ചാത്തലവും കരിയറും[തിരുത്തുക]

കരോൾ ഗില്ലിഗൻ വളർന്നത് ന്യൂയോർക്ക് നഗരത്തിലെ ഒരു ജൂത കുടുംബത്തിലാണ്. [2] അഭിഭാഷകനായ വില്യം ഫ്രീഡ്‌മാൻ, നഴ്‌സറി സ്‌കൂൾ അധ്യാപികയായ മാബെൽ കാമിനെസ് എന്നിവരുടെ ഏകമകളായിരുന്നു അവർ. മാൻഹട്ടനിലെ അപ്പർ വെസ്റ്റ് സൈഡിലെ പുരോഗമന സ്വകാര്യ സ്കൂളായ വാൾഡൻ സ്കൂളിൽ പഠിച്ചു. പിയാനോ വായിക്കുകയും ബിരുദ പഠനകാലത്ത് ആധുനിക നൃത്തത്തിൽ ഏർപ്പെടുകയും ചെയ്തു. ഗില്ലിഗൻ സ്വാർത്ഥ്മോർ കോളേജിൽ നിന്ന് അവരുടെ ബി.എ. ഇംഗ്ലീഷ് സാഹിത്യത്തിൽ സമ്മ കം ലൗഡ് നേടി. റാഡ്ക്ലിഫ് കോളേജിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് സോഷ്യൽ സൈക്കോളജിയിൽ പിഎച്ച്ഡി.യും നേടി.[3]അവിടെ അവർ "Responses to Temptation: An Analysis of Motives" എന്ന ഡോക്ടറൽ പ്രബന്ധം എഴുതി.[3]അവിടെ അവർ "Responses to Temptation: An Analysis of Motives" എന്ന തന്റെ ഡോക്ടറൽ പ്രബന്ധം എഴുതി.[4]

ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് വയലൻസ് സംവിധാനം ചെയ്ത ജെയിംസ് ഗില്ലിഗൻ, എം.ഡി.യെയാണ് അവർ വിവാഹം ചെയ്തത്.[5]

ഗില്ലിഗൻ സ്ത്രീകളുടെ മനഃശാസ്ത്രവും പെൺകുട്ടികളുടെ വികസനവും പഠിക്കുകയും തന്റെ വിദ്യാർത്ഥികളുമായി ചേർന്ന് നിരവധി ഗ്രന്ഥങ്ങൾ എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തു. [6]റോബിൻ മോർഗൻ എഡിറ്റ് ചെയ്ത സിസ്റ്റർഹുഡ് ഈസ് ഫോർ എവർ: ദി വിമൻസ് ആന്തോളജി ഫോർ എ ന്യൂ മില്ലേനിയം എന്ന സമാഹാരത്തിലേക്ക് "സിസ്റ്റർഹുഡ് ഈസ് പ്ലഷറബിൾ: എ ക്വയറ്റ് റെവല്യൂഷൻ ഇൻ സൈക്കോളജി" എന്ന ഭാഗം അവർ സംഭാവന ചെയ്തു.[7] 2008-ൽ അവൾ തന്റെ ആദ്യ നോവൽ, കൈര പ്രസിദ്ധീകരിച്ചു.[8][9]2015-ൽ അബുദാബിയിലെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഒരു സെമസ്റ്ററിനായി ഗില്ലിഗൻ പഠിപ്പിച്ചു.[10]

അവലംബം[തിരുത്തുക]

  1. Graham, Ruth (June 24, 2012). "Carol Gilligan's Persistent 'Voice'". The Boston Globe. ശേഖരിച്ചത് January 9, 2018.
  2. Medea, Andrea (March 1, 2009). "Carol Gilligan". Jewish Women's Archive. ശേഖരിച്ചത് July 22, 2012.
  3. 3.0 3.1 "Carol Gilligan (1936-present)". Webster University. മൂലതാളിൽ നിന്നും July 16, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 22, 2012.
  4. "Carol Gilligan CV" (PDF). steinhardt.nyu.edu. August 2019.
  5. Harvard Office of News and Public Affairs (1997-09-25). "Gilligan a pioneer in gender studies". News.harvard.edu. ശേഖരിച്ചത് 2012-07-22.
  6. "Gilligan to Be MHC Commencement Speaker". News & Events. Mount Holyoke College. April 18, 2008. ശേഖരിച്ചത് July 22, 2012.
  7. "Sisterhood is forever". University Library Catalog. DePaul University. ശേഖരിച്ചത് 2015-10-15.
  8. Hanson, Liane (January 13, 2008). "Gilligan Turns to Fictional Love Story in 'Kyra'". Weekend Edition. National Public Radio (7 minutes and 10 second excerpt of the radio broadcast.). ശേഖരിച്ചത് July 22, 2012.
  9. Thomas, Louisa (February 3, 2008). "Kyra". Book Review. The New York Times. ശേഖരിച്ചത് September 16, 2018.
  10. Dhabi, NYU Abu. "Resident Expert: Insurgency in Nepal". New York University Abu Dhabi (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-05-04.

പുറംകണ്ണികൾ[തിരുത്തുക]

.
"https://ml.wikipedia.org/w/index.php?title=കരോൾ_ഗില്ലിഗൻ&oldid=3900464" എന്ന താളിൽനിന്ന് ശേഖരിച്ചത്