ഉള്ളടക്കത്തിലേക്ക് പോവുക

കരൈവെട്ടി പക്ഷി സങ്കേതം

Coordinates: 10°58′13″N 79°02′29″E / 10.97028°N 79.04139°E / 10.97028; 79.04139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരൈവെട്ടി പക്ഷി സങ്കേതം
கரைவெட்டி பறவைகள் சரணாலயம்
പ്രകൃതി സംരക്ഷണ കേന്ദ്രം
കരൈവെട്ടി പക്ഷിസങ്കേതത്തിന്റെ കാഴ്ച
കരൈവെട്ടി പക്ഷിസങ്കേതത്തിന്റെ കാഴ്ച
കരൈവെട്ടി പക്ഷി സങ്കേതം is located in Tamil Nadu
കരൈവെട്ടി പക്ഷി സങ്കേതം
കരൈവെട്ടി പക്ഷി സങ്കേതം
Location in Tamil Nadu, India
Coordinates: 10°58′13″N 79°02′29″E / 10.97028°N 79.04139°E / 10.97028; 79.04139
Country India
Stateതമിഴ്നാട്
Districtഅരിയലൂർ
Establishedഏപ്രിൽ, 1989
വിസ്തീർണ്ണം
 • ആകെ
4.54 ച.കി.മീ. (1.75 ച മൈ)
ഉയരം
51 മീ (167 അടി)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Nearest cityThanjavur
Governing bodyMinistry of Environment and Forests, Government of India

തമിഴ്നാട്ടിലെ അരിയലൂർ ജില്ലയിലാണ് കരൈവെട്ടി പക്ഷി സങ്കേതം[1] . അരിയലുർ പട്ടണത്തിൽ നിന്നുള്ള അകലം 12 കിലോമീറ്റർ. 4.537 ചതുരശ്ര കിലോമീറ്റർ (1.752 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഒരു സംരക്ഷിത പ്രദേശവും റാംസർ സൈറ്റുമായ ഈ പക്ഷി സങ്കേതത്തിൽ 90 ഇനം ജലപക്ഷികളെയും 100 ഇനം കരപക്ഷികളെയും രേഖപ്പെടുത്തിയിട്ടുണ്ട്. തഞ്ചാവൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ (16 മൈൽ) അകലെയാണ് ഈ സങ്കേതം. പുല്ലമ്പാടി, കട്ടാലാൽ കനാൽ വഴി പോഷിപ്പിക്കപ്പെടുന്ന ഇവിടുത്തെ ശുദ്ധജല തടാകം എല്ലാ വർഷവും ആയിരക്കണക്കിന് പക്ഷികളെ ആകർഷിക്കുന്നു. 1999 ൽ തമിഴ്‌നാട് സർക്കാർ ഈ തടാകത്തെ ഒരു സങ്കേതമായി പ്രഖ്യാപിക്കുകയും 2024 ൽ ഇത് ഒരു റാംസർ സൈറ്റായി മാറുകയും ചെയ്തു. പ്രതിവർഷം ആകെ 50,000 പക്ഷികൾ ഇവിടെ എത്താറുണ്ട്. പറക്കുന്ന കറിത്തലയൻ വാത്ത (Barheaded goose), സ്പൂൺ ചുണ്ടൻ കൊറ്റി(Spoon billed stork ) വർണ കൊക്കുകൾ , പെലിക്കൻ തുടങ്ങിയവ ആണ് പ്രധാന ജല പക്ഷികൾ.

സ്പൂൺ ചുണ്ടൻ കൊറ്റി

അവലംബം

[തിരുത്തുക]
  1. "Karaivetti Bird Sanctuary". forests.tn.nic.in. Archived from the original on 2013-08-05. Retrieved 2013 ഓഗസ്റ്റ് 5. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)