കരിൻ വാൻ ഡെർ ലാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിൻ വാൻ ഡെർ ലാഗ്
ജനനം
കരിൻ വാൻ ഡെർ ലാഗ്

(1971-08-02) ഓഗസ്റ്റ് 2, 1971  (52 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ
കലാലയംകേപ് ടൗൺ യൂണിവേഴ്സിറ്റി
തൊഴിൽനടി, കാസ്റ്റിംഗ് ഡയറക്ടർ
സജീവ കാലം1998–present
വെബ്സൈറ്റ്https://karinvanderlaag.com

ദക്ഷിണാഫ്രിക്കൻ നടിയും കാസ്റ്റിംഗ് ഡയറക്ടറുമാണ് കരിൻ വാൻ ഡെർ ലാഗ് (ജനനം: ഓഗസ്റ്റ് 2, 1971). ദ സ്റ്റോറി ഓഫ് ആൻ ആഫ്രിക്കൻ ഫാം, കേപ് ടൗൺ, ഹൂഡ്‌ലം & സൺ എന്നീ പ്രശസ്തമായ പരമ്പരകളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. നാഷണൽ ഈസ്റ്റഡ്ഫോഡ് അസോസിയേഷൻ, ദ സൗത്ത് ആഫ്രിക്കൻ നാഷണൽ കമ്യൂണിറ്റി തിയറ്റർ അസോസിയേഷൻ (സാങ്ക്ട), ടാലന്റ് ആഫ്രിക്ക എന്നിവയുടെ ജഡ്ജി, പരിശീലക, ഉപദേഷ്ടാവ് എന്നിവ കൂടാതെ കാസ്റ്റിംഗ് ഡയറക്ടറുമാണ്.[1]

സ്വകാര്യ ജീവിതം[തിരുത്തുക]

1971 ഓഗസ്റ്റ് 2 ന് ദക്ഷിണാഫ്രിക്കയിലാണ് അവർ ജനിച്ചത്. കേപ് ടൗൺ സർവകലാശാലയിൽ നിന്ന് നാടകത്തിലും ഇംഗ്ലീഷിലും ബിരുദം കരസ്ഥമാക്കിയ അവർ പിന്നീട് സ്പീച്ച് ആന്റ് ഡ്രാമയിൽ പെർഫോമേഴ്‌സ് ഡിപ്ലോമ നേടി.[2]

കരിയർ[തിരുത്തുക]

ഏഴാമത്തെ വയസ്സിൽ ടെലിവിഷൻ അഭിനയ ജീവിതം ആരംഭിച്ച അവർ അവിടെ എസ്‌എ‌ബി‌സി ക്രിസ്മസ് നിർമ്മാണമായ ദേ കം ഫ്രം അഫറിൽ ബാല വേഷം ചെയ്തു. 1998-ൽ പ്രശസ്ത സോപ്പ് ഓപ്പറ ഐസിഡിംഗോയിൽ 'മാഗി വില്യംസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ വേഷം വളരെ പ്രചാരത്തിലാകുകയും 12 വർഷം ഈ വേഷം അവർ തുടരുകയും ചെയ്തു. 2011-ൽ ടിവി സോപ്പിലെ മികച്ച നടിക്കുള്ള സാഫ്ത അവാർഡ് ഈ വേഷത്തിനും ലഭിച്ചു. 2000 മുതൽ 2010 വരെ സോപ്പിയുടെ ഹെഡ് കാസ്റ്റിംഗ് ഡയറക്ടറായി.[1][2]

സീറോ ടോളറൻസ്, ഗോയിംഗ് അപ്പ്, ഹാർഡ് കോപ്പി, ജസ്റ്റിസ് ഫോർ ഏവർ, സോർട്ട്ഡ് തുടങ്ങി ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2015-ൽ ടെലിവിഷൻ ലഘുപരമ്പരയായ കേപ് ടൗണിലെ 'ഗെയിൽ ഫെറെയിറ' എന്ന കഥാപാത്രത്തിലൂടെ അവർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. ത്രീ ഇൻവെസ്റ്റിഗേറ്റേഴ്‌സ്, വൈൽഡ് അറ്റ് ഹാർട്ട് എന്നീ പരമ്പരകളിൽ അവർ അഭിനയിച്ചു. ടെലിവിഷനു പുറമേ ദി സ്റ്റോറി ഓഫ് ആൻ ആഫ്രിക്കൻ ഫാം, ലെസ് ഡ്യൂക്സ് മോണ്ടെസ്, ഹൂഡ്‌ലം ആൻഡ് സൺ, ഹേ ബോയ്, ഗോഡ് ഈസ് ആഫ്രിക്കൻ തുടങ്ങി നിരവധി അന്താരാഷ്ട്ര സിനിമകളിലും അവർ അഭിനയിച്ചു.[1]

ഡേറ്റിംഗ് ഗെയിം കില്ലേഴ്സ്, ഫോർഗിവെൺ, സ്കീം സാം തുടങ്ങി പ്രശസ്ത ടിവി പരമ്പരകളുടെ അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ ജെഎച്ച്ബി ആണ്.[3]

അഭിനയത്തിനു പുറമേ വാൻ ഡെർ ലാഗ് സമർത്ഥയായ ഗായികയും പിയാനിസ്റ്റുമാണ്. കോമഡി വേഷത്തിലെ മികച്ച അഭിനയത്തിനുള്ള എഫ്‌എൻ‌ബി ദേശീയ വീറ്റ അവാർഡ് അവർ നേടി. പിന്നീട് മ്യൂസിക്കൽ തിയേറ്ററിലെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള മറ്റൊരു എഫ്എൻ‌ബി വീറ്റ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. അതേസമയം, എഫ്‌എൻ‌ബി വീറ്റ അവാർഡും മികച്ച നടിക്കുള്ള ഫ്ളൂർ ഡു ക്യാപ് അവാർഡും അവർ നേടി.[2]2017-ൽ എസ്എബിസി 3 ൽ സംപ്രേഷണം ചെയ്ത റിയാലിറ്റി മത്സരമായ ദി ഫൈനൽ കട്ട് വിധികർത്താക്കളിൽ ഒരാളായി അവർ നിയമിക്കപ്പെട്ടു.[1]

ഫിലിമോഗ്രാഫി[തിരുത്തുക]

ഒരു നടിയെന്ന നിലയിൽ[തിരുത്തുക]

Year Film Role Genre Ref.
1998 ഇസിഡിംഗോ മാഗി വെബ്‌സ്റ്റർ TV സീരീസ്
2003 ഗോഡ് ഈസ് ആഫ്രിക്കൻ ലക്ചറർ ഫിലിം
2003 ഹൂഡ്‌ലം & സൺ വലിയ 'ജ്യൂസി' ലൂസി ഫിലിം
2003 ഹേയ് ബോയ് കാസ്റ്റിംഗ് ഡയറക്ടർ ഫിലിം
2004 ദി സ്റ്റോറി ഓഫ് ആൻ ആഫ്രിക്കൻ ഫാം തന്ത് സാനി ഫിലിം
2010 സ്റ്റൗട്ട് ബൗഡ്‌ജീസ് സെൽഡ ഫിലിം
2011 വൈൽഡ് അറ്റ് ഹാർട്ട് ലാൻഡ് ലേഡി TV സീരീസ്
2012 ഡ്രൂക്കേഴ്‌സ്ബ്ലോയിഡ് വനേസ സ്റ്റെയ്ൻ ഹ്രസ്വചിത്രം
2013 മോളി & വർസ് സവന്ന വെസ്സൽസ് ഫിലിം
2014 ടെണ്ടർ ലിഹ ഗ്രേസൺ ഹ്രസ്വചിത്രം
2015 സുഡെർക്രൂയിസ് ടാന്നി ലെനി ഫിലിം
2015 കേപ് ടൗൺ ഗെയിൽ ഫെറെയിറ TV ലഘുപരമ്പര
2016 ഹോട്ടൽ എൽസാബി ഓപ്പർമാൻ TV സീരീസ്
2017 ഡൈ മാൻ മീറ്റ് ഡൈ സ്നോർ എൽസാബി ഓപ്പർമാൻ ഹ്രസ്വചിത്രം
2017 മീർക്കറ്റ് മാന്തുഗ് സ്കിൻഡർ ടാന്നി 3 ഫിലിം
2017 വാസലിനെറ്റ്ജി ടാന്നി സ്നോറെ ഫിലിം
2017 ഔബോറ്റ് & വർ‌സ് മാർത്ത ഗൂസൻ TV സീരീസ്
2017 ഓ വെറ്റ്! ഷെറീൻ ഫിലിം
2017–2020 7 ഡി ലാൻ ഹെറ്റി ബോത്ത്മ TV സീരീസ്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Karin van der Laag career". tvsa. 2020-11-25. Retrieved 2020-11-25. {{cite web}}: |archive-date= requires |archive-url= (help)
  2. 2.0 2.1 2.2 "Karin van der Laag bio". ESAT. 2020-11-25. Retrieved 2020-11-25. {{cite web}}: |archive-date= requires |archive-url= (help)
  3. "About Karin van der Laag". Karin van der Laag official website. 2020-11-25. Archived from the original on 2020-12-11. Retrieved 2020-11-25.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിൻ_വാൻ_ഡെർ_ലാഗ്&oldid=3802743" എന്ന താളിൽനിന്ന് ശേഖരിച്ചത്