കരിമ്പുഴ വന്യജീവി സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരിമ്പുഴ വന്യജീവി സങ്കേതം

  കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതമാണ് കരിമ്പുഴ വന്യജീവി സങ്കേതം. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ കരുളായി നെടുങ്കയത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ആദ്യ വന്യജീവി സങ്കേതമാണ് കരിമ്പുഴ. ചെങ്കുത്തായ ഭൂപ്രകൃതിയാണ്. സമുദ്രനിരപ്പിൽ നിന്ന് 45 മീറ്റർ ഉയരത്തിലുള്ള കരുളായിയിൽ തുടങ്ങി 2564 മീറ്റർ ഉയരമുള്ള മുക്കു റുത്തി മലയിൽ അവസാനിക്കുന്നു. കേരളത്തിൽ കാണുന്ന നിത്യഹരിതവനങ്ങൾ,അർധ നിത്യഹരിതവനങ്ങൾ,  ഇലപൊഴിയും വനങ്ങൾ, ആർദ്രവനം, പുൽമേടുകൾ, ചോലവനങ്ങൾ, മലമുകളിലെ മിതശീതോഷ്ണ വനം, ഈറ്റ മുളംകാടുകൾ എന്നിവ ഒന്നിച്ചു കാണുന്ന ഏക വന്യജീവി സങ്കേതം. മനുഷ്യ സ്പർശം ഏൽക്കാത്ത പ്രദേശങ്ങൾ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രത്യേകതയാണ്. IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ വംശനാശ ഭീഷണിയുള്ള വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഇത്.

ജീവി വർഗ്ഗങ്ങൾ

പന്നിമൂക്കൻ തവള(പർപ്പിൾ ഫ്രോഗ്) ചെങ്കണിയാൻ മത്സ്യം,  കുറ്റി (ഡെക്കാൻ മഷീർ) സന്ധ്യ കിളി(നീൽഗിരി ബ്ലൂ റോബിൻ), നീലക്കിളി പാറ്റപിടിയൻ(നീൽഗിരി ഫ്ലൈ കാച്ചർ), ബുദ്ധമയൂരി ശലഭം (മലബാർ ബാൻഡ് പീകോക്ക്), വയൽ നായ്ക്കൻ (ലെസർ അഡ്‌ജെൻറ്), കിന്നരി പ്രാപരുന്ത്(ബ്ലാക്ക ബാസ)

അതിർത്തി

തെക്ക് :സൈലൻറ് വാലി വടക്ക്: മുക്കുറുത്തി നാഷണൽ പാർക്ക്

കരിമ്പുഴയുടെ ജൈവസമ്പത്ത്[തിരുത്തുക]

226 ഇനം പക്ഷികൾ

41 ഇനം സസ്തനികൾ

33 ഇനം ഉരകങ്ങൾ

23 ഇനം ഉഭയ ജീവികൾ

നിത്യഹരിത വനം , ഇലപൊഴിയും വനം, അർധനിത്യഹരിത വനം, ആർദ്ര വനം, ഷോല വനം, സ്തൂപികാഗ്ര വനം, പുൽമേടുകൾ എന്നിവയുടെ സംഗമമാണ്  കരിമ്പുഴ

ചരിത്രം

സംരക്ഷിത വനമേഖലയായ ന്യൂ അമരമ്പലം വനവും വടക്കേകോട്ട മലവാരവും ഉൾപ്പെടെ 227.97 ചതുരശ്ര കിലോമീറ്ററാണ് സങ്കേതത്തിനുള്ളത്. മനുഷ്യസ്പർശം ഇല്ലാത്ത വനപ്രദേശങ്ങളിൽ എല്ലാ നിർവചനത്തിലും ഉൾപ്പെടുന്ന വനങ്ങൾ ഉണ്ട്. നിത്യഹരിതവനം, ഇലപൊഴിയും വനം, അർദ്ധ നിത്യഹരിതവനം, ആർദ്രവനങ്ങൾ, ചോലവനങ്ങൾ, സ്തൂപികാഗ്ര വനങ്ങൾ, പുൽമേടുകൾ എന്നിവ അടങ്ങിയതാണ് കരിമ്പുഴ വന്യജീവിസങ്കേതം.

226 ഇനം പക്ഷികൾ, 41 ഇനം സസ്തനികൾ, 13 ഇനം ഉരഗങ്ങൾ, 23 ഇനം ഉഭയജീവികൾ എന്നിവ ഈ മേഖലയിലുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. കടുവ, കരടി, ആന, കാട്ടുപോത്ത്, സിംഹവാലൻ കുരങ്ങ്, വംശനാശം നേരിടുന്ന വരയാട്, അപൂർവമായ പന്നിമൂക്കൻ തവളയും കരിമ്പുഴയിലുണ്ട്.

        ഏഷ്യയിൽ തന്നെ അവശേഷിക്കുന്ന ഗുഹാവാസികളും, അതിപുരാതന ഗോത്രവർഗക്കാരുമായ ചോലനായ്ക്കരുടെ വാസസ്ഥലം നിലനിർത്തി വന്യജീവിസങ്കേതത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം റിസർവ് വനവും വടക്കേകോട്ട നിക്ഷിപ്ത വനവുമടങ്ങുന്നതാണ് 227.97 ച.കി.മീ വിസ്തീർണമുള്ള കരിമ്പുഴ വന്യജീവിസങ്കേതം.പ്രാക്തന ആദിവാസഗോത്രമായ ചോലനായ്ക്കരുടെ മാഞ്ചീരി കോളനി ഒഴിവാക്കിയാണ് പ്രഖ്യാപനം. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശത്ത് 226 തരം പക്ഷികളെയും 213 തരം ചിത്രശലഭങ്ങളെയും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കുയിൽ വിഭാഗത്തിലുള്ള മത്സ്യങ്ങളെയും 23 തരം ഉഭയജീവികളെയും 33 തരം ഉരഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. സങ്കേതത്തിന്റെ തെക്കുഭാഗം മുക്കുറുത്തി ദേശീയോദ്യാനവും വടക്കുകിഴക്ക് സൈലന്റ് വാലി ബഫർ സോണുമാണ്.

      ജനവാസ കേന്ദ്രത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് വന്യജീവിസങ്കേതം. കരിമ്പുഴ വന്യജീവിസങ്കേതം വിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ്.