കരിമ്പുള്ളി ചെമ്പല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കരിമ്പുള്ളി ചെമ്പല്ലി
Lutjanus fulviflamma.jpg
Not evaluated (IUCN 3.1)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
L. fulviflamma
Binomial name
Lutjanus fulviflamma
(Forsskål, 1775)
Synonyms
  • Centropomus hober Lacepède, 1802
  • Lutianus fulviflamma (Forsskål, 1775)
  • Lutjanus fulviflama (Forsskål, 1775)
  • Lutjanus fulviflammus (Forsskål, 1775)
  • Lutjanus unimaculatus Quoy & Gaimard, 1824
  • Mesoprion aureovittatus Macleay, 1879
  • Mesoprion aurolineatus Cuvier, 1829
  • Mesoprion terubuan Montrouzier, 1857
  • Sciaena fulviflamma Forsskål, 1775[1]

അറേബ്യൻ ഗൾഫ് തീരങ്ങളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ചെമ്പല്ലി മത്സ്യഇനമാണ് കരിമ്പുള്ളി ചെമ്പല്ലി. ഡോറി സ്‌നാപ്പർ, ബ്ലാക്ക്സ്‌പോട്ട് സ്‌നാപ്പർ എന്നും അറിയപ്പെടുന്നു. അറബി ഭാഷയിൽ നൈസർ, നൈസ്ര (Neisra) എന്നും വിളിക്കപ്പെടുന്നു. ശാസ്ത്രനാമം ലുത്‌ജാനസ് ഫുൾവിഫ്‌ലാമ (Lutjanus fulviflamma). സമുദ്രജലത്തിലും ശുദ്ധജലത്തിലും കാണപ്പെടുന്നു. പൊതുവെ കാണപ്പെടുന്ന ചെമ്പല്ലി മത്സ്യങ്ങളുടെ വിപണി മൂല്യം കരിമ്പുള്ളി ചെമ്പല്ലിയ്ക്ക് ഇല്ല. സർവ്വസാധാരണമായി ഗൾഫ് വിപണിയിൽ ലഭ്യമാണ്.[2]

വിതരണം[തിരുത്തുക]

ഇന്ത്യൻ മഹാസമുദ്രം പസഫിക് മഹാസമുദ്രം, അറേബ്യൻ ഗൾഫ്, ചെങ്കടൽ, ആഫ്രിക്കയുടെ കിഴക്കൻ തീരം, കിഴക്കൻ സമോവ, ജപ്പാൻ, തെക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കാണുന്നു. അഴിമുഖങ്ങൾ, പവിഴപ്പുറ്റുകൾ ആഴമില്ലാത്ത തീരദേശങ്ങൾ, കണ്ടൽക്കാടുകൾ എന്നിവിടങ്ങളിൽ ഈ മത്സ്യങ്ങളെ ധാരാളമായി കണ്ടുവരുന്നു.[3]

വിവരണം[തിരുത്തുക]

പരമാവധി നീളം 35 സെന്റിമീറ്ററാണ് (13.8 ഇഞ്ച്). മഞ്ഞ നിറത്തിലുള്ള ചിറകുകളുള്ള ഇതിന് കിളിമീനുമായും കോരയുമായും കാഴ്ചാ സാദൃശ്യമുണ്ട്. ശരീരത്തിലുടനീളം നെടുകെയുള്ള നേർത്ത മഞ്ഞ വരകൾ കാണാം. വലിയ വായും വെള്ളി രാശി കലർന്ന ശരീരവുമാണ്. ശരീരത്തിന്റെ മദ്ധ്യഭാഗത്തുനിന്ന് പിറകിലേക്ക് അൽപ്പം മുകളിലായി ഒരു കറുത്ത പുള്ളി കാണാം.[4]

തീറ്റ[തിരുത്തുക]

മത്സ്യക്കുഞ്ഞുങ്ങൾ, ചെമ്മീൻ, മറ്റ് ക്രസ്റ്റേഷ്യനുകൾ എന്നിവയിലാണ് ഇവ പ്രധാനമായും ഭക്ഷണം കണ്ടെത്തുന്നത്. പവിഴാവശിഷ്ടങ്ങളിലും കണ്ടൽവനങ്ങളിലും അഴിമുഖങ്ങളിലും ഇവ ഇരതേടുന്നു.

സംരക്ഷണ നില[തിരുത്തുക]

ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് നിലനിൽപ്പിന് ഭീഷണിയുള്ള ഇനങ്ങളുടെ ആഗോളതലത്തിൽ ഇത് ഇതുവരെ വിലയിരുത്തിയിട്ടില്ല. അറേബ്യൻ ഗൾഫിനായുള്ള സമീപകാല പ്രാദേശിക വിലയിരുത്തലിൽ ഇതിനെ കുറഞ്ഞ ആശങ്ക (Least Concern) എന്ന് തരംതിരിച്ചു. ഇവയെ പ്രധാനമായും ചൂണ്ടകളും വലകളും കെണികളും ഉപയോഗിച്ച് പിടിക്കുന്നു.[5]

അവലംബം[തിരുത്തുക]

  1. http://eol.org/pages/211149/names/synonyms
  2. https://www.enature.qa/specie/blackspot-snapper/
  3. https://www.fishbase.in/summary/Lutjanus-ehrenbergii.html
  4. https://fishesofaustralia.net.au/home/species/555
  5. https://www.iucnredlist.org/species/194407/57145429
"https://ml.wikipedia.org/w/index.php?title=കരിമ്പുള്ളി_ചെമ്പല്ലി&oldid=3345231" എന്ന താളിൽനിന്ന് ശേഖരിച്ചത്