കരിമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Visceral leishmaniasis
kālā āzār
പ്രമാണം:Amastigotes in a chorionic villus.jpg
Amastigotes in a chorionic villus
SpecialtyInfectious disease Edit this on Wikidata

മാരകമായ ഒരു പകർച്ച വ്യാധിയാണ് കരിമ്പനി അഥവാ കാലാ അസാർ (ഇംഗ്ലീഷ്: Visceral leishmaniasis). ഡം ഡം പനി എന്നും ഈ രോഗം അറിയപ്പെടുന്നു. മലേറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മരണകാരണമായ പകർച്ച വ്യാധിയാണ് കരിമ്പനി.[1][2] പ്രതിവർഷം ലോകത്ത് 50,000 പേരെങ്കിലും ഈ രോഗം മൂലം മരണമടയുന്നുണ്ടെന്നു കണക്കാക്കുന്നു.

മണലീച്ചയാണ് രോഗം പരത്തുന്നത്. പ്രധാന ആന്തരികാവയവങ്ങൾ, പ്ലീഹ, മജ്ജ, അസ്ഥികൾ മുതലായവയെയാണ് കരിമ്പനി ബാധിക്കുന്നത്. ഈ രോഗം പിടിപെട്ടാൽ രക്തത്തിലെ ശ്വേത-അരുണ രക്താണുക്കൾ നശിക്കും. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ തൊലി കറുത്ത് പോകുന്നത് കൊണ്ടാണ് ഈ രോഗത്തിന് കരിമ്പനി ('കറുത്ത പനി') എന്ന പേരു വന്നത്.

ലോകവ്യാപകമായി 76 രാജ്യങ്ങളിൽ കരിമ്പനി കാണപ്പെടുന്നുണ്ട്. ഇവയിൽ ഭൂരിപക്ഷവും ബംഗ്ലാദേശ്, ബ്രസീൽ, ഇന്ത്യ, സുഡാൻ എന്നീ രാജ്യങ്ങളിലാണ്. എത്യോപ്യ, കെനിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും കരിമ്പനി വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇന്ത്യയിൽ ബീഹാർ, ഒറീസ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഈ രോഗം പ്രധാനമായും കണ്ടുവരുന്നത്. അത്യപൂർവ്വമായിട്ടാണെങ്കിലും കേരളത്തിലും കാലാ അസാർ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ൽ കോഴിക്കോട് ഒളവണ്ണയിലെ മൂന്നരവയസ്സുകാരനിലാണ് സംസ്ഥാനത്ത് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

ചികിത്സ[തിരുത്തുക]

കരിമ്പനിക്കുള്ള ചികിത്സ നിലവിലുണ്ടെങ്കിലും വളരെ ചെലവേറിയതും എളുപ്പത്തിൽ ലഭ്യമല്ലാത്തതുമാണ്. എന്നാൽ ചികിത്സ ലഭിക്കാതെയിരുന്നാൽ രണ്ട് വർഷത്തിനുള്ളിൽ മരണം സംഭവിക്കാവുന്നതാണ്.

പ്രതിരോധ വാക്സിൻ[തിരുത്തുക]

കരിമ്പനിയെ പ്രതിരോധിക്കുവാനുള്ള വാക്സിൻ ആദ്യമായി വികസിപ്പിച്ചെടുത്തത് അമേരിക്കയിലെ ഇൻഫെക്ഷസ് ഡിസീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IDRI) ആണ്. ഈ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം അമേരിക്കയിലെ വാഷിങ്ടണിൽ ആരംഭിച്ചു. രണ്ടാം ഘട്ടം ഇന്ത്യയിലെ പൂനയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

കാലാ അസാർ: ഇന്ത്യയിലും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും - ഒരു റിപ്പോർട്ട് Archived 2012-04-17 at the Wayback Machine.

അവലംബം[തിരുത്തുക]

  1. "'കറുത്ത പനി'ക്കെതിരെ പ്രതിരോധ വാക്സിൻ കണ്ടെത്തി; പരീക്ഷണം ഇന്ത്യയിലും". മാധ്യമം. മാർച്ച് 1, 2012. ശേഖരിച്ചത് മാർച്ച് 1, 2012.
  2. "കാലാ അസാറിനുള്ള ആദ്യ പ്രതിരോധ വാക്സിൻ പരീക്ഷണഘട്ടത്തിലേക്ക്" (ഭാഷ: ഇംഗ്ലീഷ്). ആഫ്രിക്ക സയൻസ് ന്യൂസ്. മാർച്ച് 1, 2012. ശേഖരിച്ചത് മാർച്ച് 1, 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കരിമ്പനി&oldid=3627688" എന്ന താളിൽനിന്ന് ശേഖരിച്ചത്