കരിമീൻ പൊള്ളിച്ചത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കരിമീൻ പൊള്ളിച്ചത്
കരിമീൻ പൊള്ളിച്ചത്
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: തെക്കേ ഇന്ത്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: കരിമീൻ

കേരളത്തിന്റെ കായലുകളിൽ കാണപ്പെടുന്ന കരിമീൻ കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണു കരിമീൻ പൊള്ളിച്ചത്. കേരളത്തിലെല്ലായിടത്തും ലഭ്യമാണെങ്കിലും കുമരകമാണു കരിമീൻ പൊള്ളിച്ചതിന് പേരു കേട്ട സ്ഥലം. ഈ വിഭവത്തിനു അതിന്റെ പ്രത്യേകത നൽകുന്നതു കരിമീനോടൊപ്പം ചേർക്കുന്ന ഉള്ളിയും വറ്റൽമുളകും വെളുത്തുള്ളിയും ചേർത്തുണ്ടാക്കുന്ന മസാലയാണ്. കേരളത്തിന്റെ നാടൻവിഭവങ്ങളിൽ പ്രധാനിയായ കരിമീൻ പൊള്ളിച്ചത് വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. കരിമീൻ മസാല പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിൽ വെച്ചു പൊള്ളിച്ചാണു ഈ വിഭവം തയ്യാറാക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കരിമീൻ_പൊള്ളിച്ചത്&oldid=3090151" എന്ന താളിൽനിന്ന് ശേഖരിച്ചത്