കരിഞ്ചാമുണ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരിഞ്ചാമുണ്ഡി കാവും തെയ്യവും

വടക്കേ മലബാറിലെ കാവുകളിൽ അരങ്ങേറുന്ന ഒരു തെയ്യമാണ് കരിഞ്ചാമുണ്ഡി തെയ്യം. കരിഞ്ചാമുണ്ഡി ഒരു യക്ഷിതെയ്യം ആണ് എന്ന വിശ്വാസം നിലവിലുണ്ട്. [1]

ഐതിഹ്യം[തിരുത്തുക]

തോറ്റം പാട്ട് അനുസരിച്ച് ,

ചോരത്തിളപ്പുള്ള പൈതങ്ങളെ കണ്ടാലും
കൂകിതെളിഞ്ഞ പാർകോയീനെ കണ്ടാലും
ഒക്കെ പിടിച്ചു ഭക്ഷിക്കുന്ന

ഒരു ഭീകര ദേവതയാണ് എന്ന് കാണാം. ഈ തെയ്യം നടുകുനിച്ച് ആടുന്നത് കാണാം. പണ്ട് ഒരിക്കൽ ഒരു മുസ്ലീംവ്യാപാരിയുടെ ഗർഭിണിയായ ഭാര്യയുടെ ഉദരം പിളർന്നു കുഞ്ഞിനെ കരിഞ്ചാമുണ്ഡി ഭക്ഷിക്കുകയും , പ്രസ്തുത മാപ്പിള ചാമുണ്ഡിയുടെ നടുവിന് ചവിട്ടി എന്നും ഐതിഹ്യം ഉണ്ട്. പക്ഷെ ഈ ഐതിഹ്യം തോറ്റം പാട്ടിൽ പരാമർശിക്കുന്നില്ല. [2]

കാവിനകത്ത് തെയ്യത്തിന്റെ താനവും (സ്ഥാനം) പരികർമ്മിയും
  1. # തെയ്യം തിറ തോറ്റങ്ങൾ ഒരു പഠനം , ഡോ.എം.വി.വിഷ്ണു നമ്പൂതിരി , ISBN : 93-86197-42-1 page 99
  2. # തെയ്യം തിറ തോറ്റങ്ങൾ ഒരു പഠനം , ഡോ.എം.വി.വിഷ്ണു നമ്പൂതിരി , ISBN : 93-86197-42-1 page 99
"https://ml.wikipedia.org/w/index.php?title=കരിഞ്ചാമുണ്ഡി&oldid=2766950" എന്ന താളിൽനിന്നു ശേഖരിച്ചത്